Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിസി ജോർജിന്റെ എൻഡിഎ പ്രവേശനം; ബിജെപി കേന്ദ്രനേതാക്കളുമായി നിർണ്ണായക യോഗൻ ഇന്ന്

തികഞ്ഞ ആത്മവിശ്വാസത്തിലാണ് പിസി ജോർജും കൂട്ടരും.

പിസി ജോർജിന്റെ എൻഡിഎ പ്രവേശനം; ബിജെപി കേന്ദ്രനേതാക്കളുമായി നിർണ്ണായക യോഗൻ ഇന്ന്
, ശനി, 30 മാര്‍ച്ച് 2019 (10:16 IST)
പി സി ജോർജ് എംഎൽഎയുടെ ജനപക്ഷം പാർട്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക യോഗം ഇന്ന് നടക്കും. കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ കേന്ദ്രനേതാക്കളുമായിട്ടാണ് ഇന്ന് അവസാനവട്ട ചർച്ചകൾ നടക്കുക. മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം പി സി ജോർജ് ഞായറാഴ്ച പ്രഖ്യാപിക്കും.
 
 
അവസാനവട്ട ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാർ, ബി.എൽ. സന്തോഷ് എന്നിവർ പിസി ജോർജിനെ കാണും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പിസി ജോർജും കൂട്ടരും. പിസി ജോർജ്ഇന്റെ വരവ് പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാടോ? തമിഴ്‌നാടോ? രാഹുൽ തീരുമാനിക്കും, കാരണം മോദി - കൊട്ടും കുരവയും റെഡി !