സിദ്ദിഖ് വഴിമാറുന്നു, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ? - ചെന്നിത്തല രണ്ടും കൽപ്പിച്ച്
കോൺഗ്രസ് പ്രസിഡന്റ് വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചു.
എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കണമെന്ന് സംസ്ഥാന കോൺഗ്രസ് ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി രാഹുലിനോട് ആവശ്യപ്പെട്ടെന്ന് ആവശ്യപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യം രാഹുല്‍ പരിഗണിക്കുകയാണ്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. മറുപടിക്കായി കാത്തിരിക്കുകയാണ്. സിദ്ദിഖിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നാല്‍ പിന്മാറാമെന്ന് ടി സിദ്ദിഖും വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് പ്രസിഡന്റ് വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചു. ടി സിദ്ദിക്കുമായും കെപിസിസി പ്രസിഡന്റുമായും ഘടക കക്ഷി നേതാക്കളുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ മത്സരിച്ചാൽ അഞ്ചു ലക്ഷം വോട്ടിനു ജയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ ഏഴാമത്തെ സ്ഥാനാർത്ഥി പട്ടികയിലും കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങൾ ഇടംപിടിച്ചിരുന്നില്ല. പ്രഖ്യാപനം വരും മുൻപ് സംസ്ഥാന ഘടകം ഇതിൽ സ്ഥിരീകരണം നൽകിയത് എഐസിസിക്ക് അതൃപ്തിയുളളതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ കോൺഗ്രസ് കേന്ദ്രനേതാക്കൾ തന്നെ ഈ വാർത്തകൾ നിഷേധിച്ചിരുന്നു.