Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി; ഒരു മണ്ഡലത്തിലെ 5 % മെഷീനുകൾ എണ്ണണം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്.

വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി; ഒരു മണ്ഡലത്തിലെ 5 % മെഷീനുകൾ എണ്ണണം
, തിങ്കള്‍, 8 ഏപ്രില്‍ 2019 (14:10 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എണ്ണുന്നതിനെക്കാള്‍ അഞ്ച് ഇരട്ടി വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവ്. ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു വി വി പാറ്റ് മെഷിനിലെ രസീതുകള്‍ ആണ് ഇപ്പോള്‍ എണ്ണുന്നത്. ഇത് അഞ്ച് മെഷിനുകള്‍ ആക്കാന്‍ ആണ് ഉത്തരവ്.
 
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കൃത്യത ഉറപ്പാക്കാനാണെന്ന് എണ്ണുന്ന മെഷീനുകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി മാത്രമല്ല സാധാരണക്കാരനും തൃപ്തിപ്പെടാനായിട്ടാണ് നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.വി വി പാറ്റ് രസീതുകള്‍ എണ്ണുന്നതിന് കൂടുതല്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ആവശ്യം ആണെന്നും അതും പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായവും  കോടതി ശരിവച്ചു. 
 
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയേ തീരൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഫലം അറിയാന്‍ അഞ്ച് ദിവസം കാത്തിരിക്കാന്‍ തയ്യാറാണെന്നും വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ ഇപ്പോള്‍ ഉളളതിനെക്കാളും ഇരട്ടി ആള്‍ക്കാരെ ചുമതലപ്പെടുത്തിയാല്‍ വേഗത്തില്‍ എണ്ണല്‍ പുര്‍ത്തിയാക്കാമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റ വാദം.

സിപിഐഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മെയ് 23ന് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നുവെന്നും വിവിപാറ്റുകള്‍ എണ്ണേണ്ടിവന്നാല്‍ ഫലപ്രഖ്യാപനം ആറു ദിവസം വരെ നീണ്ടുപോകാമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും 4,499 രൂപക്ക് സ്മർട്ട്ഫോൺ, വിപണിയെ ഞെട്ടിക്കാൻ വീണ്ടും ഷവോമി !