Webdunia - Bharat's app for daily news and videos

Install App

ബിജെപി സ്ഥാപക ദിനത്തിൽ കോൺഗ്രസിൽ ചേർന്ന് ശത്രുഘ്നൻ സിൻഹ

ബിജെപിയെ ‘വണ്‍ മാന്‍ ഷോ, ടൂ മെന്‍ ആര്‍മി’ എന്നാണു സിന്‍ഹ വിശേഷിപ്പിച്ചത്.

Webdunia
ശനി, 6 ഏപ്രില്‍ 2019 (14:33 IST)
നടനും മുന്‍ ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത നേരത്തേ അറിയിച്ചിരുന്ന സിന്‍ഹ ഇന്ന് ഡൽഹിയിൽ വെച്ചാണ് ഔദ്യോഗികമായി പാര്‍ട്ടിപ്രവേശനം നടത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും വക്താവ് രൺദീപ് സിങ് സുർജോവാലയും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. 
 
ബിജെപിയുടെ സ്ഥാപകദിവസം തന്നെയാണ് സിന്‍ഹയുടെ പാര്‍ട്ടിപ്രവേശമെന്നതു ശ്രദ്ധേയമാണ്. വര്‍ഷങ്ങളോളം ബിജെപിയുമായി ബന്ധമുണ്ടായിരുന്ന സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും കടുത്ത വിമര്‍ശകനാണ്.
 
ബിജെപിയെ ‘വണ്‍ മാന്‍ ഷോ, ടൂ മെന്‍ ആര്‍മി’ എന്നാണു സിന്‍ഹ വിശേഷിപ്പിച്ചത്. എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണു സംഭവിക്കുന്നതെന്നും മന്ത്രിമാര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എങ്ങനെയാണു ജനാധിപത്യം ഏകാധിപത്യത്തിലേക്കു മാറിയതെന്നു തങ്ങള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
 
ബിഹാറിലെ പട്‌ന സാഹിബില്‍ നിന്നു മത്സരിക്കുമെന്നു സിന്‍ഹ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി സിന്‍ഹ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലമാണിത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments