സുമലതയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി കോൺഗ്രസും ബിജെപിയും, തന്റെ മകനെ തോൽപ്പിക്കുകയാണ് അവരുടെ ലക്ഷ്യം: കുമാരസ്വാമി

Webdunia
ശനി, 6 ഏപ്രില്‍ 2019 (09:09 IST)
മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥ്യയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ആരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്. മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുന്ന സിനിമാ താരം സുമലതയ്ക്ക് വേണ്ടി കോണ്‍ഗ്രസും ബിജെപിയും പ്രവര്‍ത്തിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്.  
 
ഇവിടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. സുമലതയ്ക്ക് വലിയ പിന്തുണയുണ്ട്. തന്റെ മകനെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഫാര്‍മേഴ്സ് അസോസിയേഷന്റെയും പിന്തുണ സുമലതയ്ക്കുണ്ട്. എല്ലാവരും തന്റെ മകനെതിരെയാണ്. 
 
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്ന് സുമലതയും പറഞ്ഞതോടെ മാണ്ഡ്യയിലെ പോര് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ശ്രദ്ധ നേടുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.
 
കന്നഡ സിനിമകളിലെ നിറസാന്നിധ്യവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. അംബരീഷിന്റെ ജനസ്വാധീനം ഭാര്യയാ സുമലതയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

തീരുമാനം വൈകുന്നത് പൊറുക്കില്ല, ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ഫോണ്‍ നമ്പറുകള്‍ക്ക് പുറമെ @username ഹാന്‍ഡിലുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, അത് സ്ഥിതി ചെയ്യുന്നത് ഈ ഇന്ത്യന്‍ സംസ്ഥാനത്താണ്

ആര്‍ബിഐയുടെ പുതിയ ചെക്ക് ക്ലിയറിങ് നിയമം ഇന്ന് മുതല്‍: ചെക്കുകള്‍ ദിവസങ്ങള്‍ക്കകം അല്ല മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയര്‍ ചെയ്യണം

അടുത്ത ലേഖനം
Show comments