Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പ്രളയത്തിൽ നിന്നും രക്ഷിച്ചത് കുമ്മനം’ - വാനോളം പുകഴ്ത്തി സുഗതകുമാരി

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ കൂടികാഴ്ചയിലാണ് സുഗതകുമാരിയുടെ പ്രസ്താവന.

‘പ്രളയത്തിൽ നിന്നും രക്ഷിച്ചത് കുമ്മനം’ - വാനോളം പുകഴ്ത്തി സുഗതകുമാരി
, വ്യാഴം, 14 മാര്‍ച്ച് 2019 (13:04 IST)
മുൻ മിസോറാം ഗവർണ്ണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ പുകഴ്ത്തി കവയത്രി സുഗതകുമാരി. പ്രളയത്തിൽ നിന്നും ആറൻമുളയെ രക്ഷിച്ചത് കുമ്മനമാണെന്നാണ് സുഗതകുമാരിയുടെ പ്രശംസ. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ കൂടികാഴ്ചയിലാണ് സുഗതകുമാരിയുടെ പ്രസ്താവന.
 
കുമ്മനം ഇല്ലായിരുന്നെങ്കില്‍ ആറന്‍മുളയിലെ ഗ്രാമങ്ങള്‍ കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ച് പോയേനെ. നൂറു കണക്കിനു ഏക്കര്‍ ഭൂമി കോണ്‍ക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടാണെന്നും അവര്‍ പറഞ്ഞു. കുമ്മനം രാജശേഖരന് ആറന്മുള ഗ്രാമവാസികളുടെയും ആറന്മുള അപ്പന്റെയും അനുഗ്രഹമുണ്ടാകും. സുഗതകുമാരിയുടെ അനുഗ്രഹം ആറന്‍മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. 
 
ഗവർണർ പദവിയിൽ നിന്നും സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തിയ കുമ്മനം തിരുവനന്തപുരത്തു ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതു വിധേയനെയും വിജയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അണ്ണാ... ഒന്നും ചെയ്യല്ലേ...’ - നഗ്നയായി പ്രതികളുടെ കാലിൽ വീണ് കേണപേക്ഷിക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ കണ്ട് വിറങ്ങലിച്ച് പൊലീസ്