Lok Sabha Election 2024: വയനാട് രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജ മത്സരിക്കും; പ്രഖ്യാപനം ഉടന്‍
അതേസമയം, വയനാട് മണ്ഡലത്തിലെ സാധ്യതാ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം വാര്‍ത്തകളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് ആനി രാജ പറയുന്നു
Anni Raja and Rahul gandhi
Lok Sabha Election 2024: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആനി രാജ മത്സരിക്കും. സിപിഐ മുതിര്‍ന്ന നേതാവായ ആനി രാജയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണ്. വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ സീറ്റ് സിപിഐയില്‍ നിന്ന് സിപിഎം ഏറ്റെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിപിഐയുടെ സീറ്റുകളില്‍ മാറ്റം വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചു.
അതേസമയം, വയനാട് മണ്ഡലത്തിലെ സാധ്യതാ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം വാര്‍ത്തകളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് ആനി രാജ പറയുന്നു. മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാറാണെന്നും ആനി രാജ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ വയനാട് മണ്ഡലം ദേശീയ തലത്തില്‍ ചര്‍ച്ചയാകും. അതുകൊണ്ട് തന്നെ ആനി രാജയെ പോലെ ജനപ്രീതിയുള്ള നേതാവ് എതിര്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് എല്‍ഡിഎഫിന്റെയും സിപിഐയുടെയും നിലപാട്.
നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ആനി രാജ. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയാണ് ആനി രാജയുടെ ജീവിതപങ്കാളി.