BJP in Kerala: ഇത്തവണയും 'വട്ടപ്പൂജ്യം'; കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് ഇന്ത്യ ടുഡെ സര്‍വെ
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് കേരളത്തില്‍ നിന്ന് 17 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ
BJP in Kerala: കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപി ഇനിയും കാത്തിരിക്കണമെന്ന് ഇന്ത്യ ടുഡെ മൂഡ് ഓഫ് ദി നാഷന്‍ സര്‍വെ ഫലം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും എന്‍ഡിഎ മുന്നണിക്ക് ലഭിക്കില്ല. കേരളത്തിലെ 20 സീറ്റുകളിലും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണി ജയിക്കുമെന്നാണ് മൂഡ് ഓഫ് ദി നാഷന്‍ സര്‍വെയില്‍ പറയുന്നത്.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് കേരളത്തില്‍ നിന്ന് 17 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ. 78 ശതമാനം വോട്ടും 'ഇന്ത്യ' മുന്നണിയിലെ പാര്‍ട്ടികള്‍ക്കായിരിക്കും. 2019 നേക്കാള്‍ രണ്ട് ശതമാനം വോട്ടുകള്‍ മാത്രം ബിജെപിക്ക് കൂടുതല്‍ കിട്ടാനുള്ള സാധ്യതയേ മൂഡ് ഓഫ് ദി നാഷന്‍ സര്‍വെ പ്രവചിക്കുന്നുള്ളൂ.
തമിഴ്‌നാട്ടിലും എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് പ്രവചനത്തില്‍ പറയുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റുകളും ഡിഎംകെയ്ക്കാണ് വിജയ സാധ്യത.