Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Lok Sabha Election result 2024 Live: തിരുവനന്തപുരത്ത് വിജയപ്രതീക്ഷയിൽ ബിജെപി, കാവി ലഡുവുമായി പ്രവർത്തകർ

Kerala Lok Sabha Election result 2024 Live: തിരുവനന്തപുരത്ത് വിജയപ്രതീക്ഷയിൽ ബിജെപി, കാവി ലഡുവുമായി പ്രവർത്തകർ
, ചൊവ്വ, 4 ജൂണ്‍ 2024 (07:48 IST)
ലോകസഭാ തിരെഞ്ഞെടുപ്പിന്റെ വൊട്ടെണ്ണല്‍ ഇന്ന് നടക്കുന്ന സാഹചര്യത്തില്‍ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപി രാജ്യത്ത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് വ്യക്തമാകുന്നത്. കേരളത്തില്‍ ഒന്ന് മുതല്‍ 3 വരെ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും പല സര്‍വേകളും പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണലിന്റെ മുന്‍പേ തന്നെ തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.
 
രാവിലെ 8 മണിമുതല്‍ എല്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ തുടരും. ആദ്യം പോസ്റ്റല്‍ വോട്ടുകളാകും എണ്ണിതുടങ്ങുക. ഇവിഎമ്മുകളിലെ വോട്ടെടുപ്പ് പിന്നാലെ തുടങ്ങും. രാവിലെ എട്ടരയോടെ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. അതിനിടെയാണ് ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ച് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. തിരുവനന്തപുരത്ത് വിജയിച്ചില്ലെങ്കിലും ബിജെപി കേന്ദ്രത്തില്‍ ഭരണം തുടരുമെന്ന ആത്മവിശ്വാസമുള്ളതിനാല്‍ ലഡു പാഴാകില്ലെന്നാണ് തലസ്ഥാനത്തെ ഒരു ബിജെപി നേതാവ് വ്യക്തമാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha Election 2024 Results: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍, ജോലി സ്ഥലത്ത് ആണെങ്കിലും സെക്കന്റുകള്‍ കൊണ്ട് തിരഞ്ഞെടുപ്പ് ഫലം അറിയാം