K.Surendran: കെ.സുരേന്ദ്രന്‍ വീണ്ടും തോറ്റു ! വയനാട്ടില്‍ നാണക്കേട്

വയനാട് മണ്ഡലത്തില്‍ നിന്ന് ഒന്നര ലക്ഷം വോട്ട് പോലും സുരേന്ദ്രനു ലഭിച്ചിട്ടില്ല

WEBDUNIA
ചൊവ്വ, 4 ജൂണ്‍ 2024 (18:21 IST)
K.Surendran: തിരഞ്ഞെടുപ്പില്‍ വീണ്ടും തോല്‍വി വഴങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് സുരേന്ദ്രന്‍ ഇത്തവണ ജനവിധി തേടിയത്. കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുന്നതിനു വേണ്ടിയാണ് ബിജെപി സുരേന്ദ്രനെ കളത്തിലിറക്കിയത്. എന്നാല്‍ ബിജെപിയുടെ ഈ പ്ലാന്‍ എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ചയാണ് വോട്ടെണ്ണിയപ്പോള്‍ കണ്ടത്. 
 
വയനാട് മണ്ഡലത്തില്‍ നിന്ന് ഒന്നര ലക്ഷം വോട്ട് പോലും സുരേന്ദ്രനു ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നല്‍കിയ അപ്‌ഡേറ്റ് അനുസരിച്ച് 1,41,045 വോട്ടുകളാണ് സുരേന്ദ്രനു ലഭിച്ചിരിക്കുന്നത്. ആറര ലക്ഷത്തോളം വോട്ട് പിടിച്ച രാഹുല്‍ ഗാന്ധി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ 2,83,023 വോട്ടുകള്‍ പിടിച്ചു. 
 
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തോറ്റിരുന്നു. അതിനുശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ തോറ്റു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

Gold Price: ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച

ഗാസയില്‍ 20000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാകിസ്ഥാന്‍ ധാരണയിലെത്തി; ട്രംപിന്റെ വാക്കുകള്‍ ശരിയാകുന്നു

Karur Stampede: വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുനല്‍കി യുവതി

അടുത്ത ലേഖനം
Show comments