രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി !
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ കനത്ത തോല്‍വി ബിജെപിക്ക് ഇരട്ടി പ്രഹരമായി
Publish Date: Tue, 04 Jun 2024 (17:41 IST)
Updated Date: Tue, 04 Jun 2024 (17:43 IST)
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി ഇന്ത്യ സഖ്യം. യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 38 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയത്തിലേക്ക്. ബിജെപിക്ക് 31 സീറ്റുകള്‍ മാത്രം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 62 സീറ്റുകളാണ് യുപിയില്‍ നിന്ന് മാത്രം നേടിയത്.
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ കനത്ത തോല്‍വി ബിജെപിക്ക് ഇരട്ടി പ്രഹരമായി. ബിജെപി സ്ഥാനാര്‍ഥി ലല്ലു സിങ്ങിനെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അവധേഷ് പ്രസാദ് 54,783 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ബിജെപി രാമക്ഷേത്രം പണികഴിപ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ 'രാമക്ഷേത്ര രാഷ്ട്രീയം' ബിജെപിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.