Webdunia - Bharat's app for daily news and videos

Install App

Exit Poll 2024 Live: കേരളത്തില്‍ എല്‍ഡിഎഫ് അക്കൗണ്ട് പൂട്ടുമെന്ന് എബിപി-സി വോട്ടര്‍ സര്‍വെ ! ബിജെപിക്ക് മൂന്ന് സീറ്റ് വരെ

കേരളത്തില്‍ എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റ് നേടിയേക്കാമെന്ന് എബിപി-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വെ

WEBDUNIA
ശനി, 1 ജൂണ്‍ 2024 (15:58 IST)
Lok Sabha Election 2024 - Exit Poll Result

Lok Sabha Election 2024 Exit Poll Results: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഏഴാം ഘട്ട വോട്ടെടുപ്പ് അവസാനിച്ച ശേഷമാണ് എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്തുവിട്ടത്. വോട്ടെടുപ്പിനു ശേഷം നടക്കുന്ന സര്‍വെ ആയതിനാല്‍ എക്‌സിറ്റ് പോളുകള്‍ക്ക് പ്രീ പോള്‍ സര്‍വെകളേക്കാള്‍ ആധികാരികത ഉണ്ടായിരിക്കും. ജൂണ്‍ നാലിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. 

ABP - C Voter Exit Poll - Kerala: എല്‍ഡിഎഫ് അക്കൗണ്ട് പൂട്ടുമെന്ന് എബിപി - സി വോട്ടര്‍ സര്‍വെ
 
കേരളത്തില്‍ എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റ് നേടിയേക്കാമെന്ന് എബിപി-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വെ. യുഡിഎഫ് 17 മുതല്‍ 19 സീറ്റുകള്‍ വരെ നേടിയേക്കാം. എല്‍ഡിഎഫിന് പൂജ്യം സീറ്റെന്നും എബിപി-സി വോട്ടര്‍ സര്‍വെ പ്രവചിക്കുന്നു. 

Republic - P Marq Exit Poll Survey: ഇന്ത്യയില്‍ ഭരണത്തുടര്‍ച്ച !
 
രാജ്യത്ത് ഭരണത്തുടര്‍ച്ചയെന്ന് റിപ്പബ്ലിക് - പി മാര്‍ക്യു എക്‌സിറ്റ് പോള്‍ സര്‍വെ. 359 സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും ഇന്ത്യ മുന്നണി 154 സീറ്റുകളില്‍ ഒതുങ്ങുമെന്നുമാണ് റിപ്പബ്ലിക് - പി മാര്‍ക്യു എക്‌സിറ്റ് പോള്‍. 

ABP - C Voter Exit Poll Survey: ആന്ധ്രയില്‍ ഇന്ത്യ മുന്നണി തകര്‍ന്നടിയും !
 
ആന്ധ്രാപ്രദേശില്‍ ഇന്ത്യ മുന്നണി തകര്‍ന്നടിയുമെന്ന് എബിപി - സി വോട്ടര്‍ എക്‌സിറ്റ് പോള്‍. 21 മുതല്‍ 25 സീറ്റുകള്‍ വരെ എന്‍ഡിഎ നേടിയേക്കാം. പൂജ്യം മുതല്‍ നാല് വരെ സീറ്റുകളാണ് ഇന്ത്യ മുന്നണിക്ക് പ്രവചിച്ചിരിക്കുന്നത്. 
 
ABP - C Voter Exit Poll Survey: തമിഴ്‌നാടില്‍ ഡിഎംകെ തന്നെ 
 
ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തമിഴ്‌നാട്ടില്‍ തൂത്തൂവാരുമെന്ന് എബിപി - സി വോട്ടര്‍ എക്‌സിറ്റ് പോള്‍. 37 മുതല്‍ 39 സീറ്റുകള്‍ വരെ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തിനും ബിജെപിക്ക് പൂജ്യം മുതല്‍ രണ്ട് വരെയുമാണ് പ്രവചിച്ചിരിക്കുന്നത്.

Republic - P Marq Exit Poll Survey: ഉത്തര്‍പ്രദേശില്‍ ബിജെപി തന്നെ 
 
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 69 എണ്ണത്തിലും എന്‍ഡിഎ മുന്നണി ജയിക്കുമെന്നും ഇന്ത്യ മുന്നണിക്ക് 11 സീറ്റ് മാത്രമേ ലഭിക്കൂവെന്നും റിപ്പബ്ലിക്ക് - പി മാര്‍ക്യു എക്‌സിറ്റ് പോള്‍

News X Exit Poll Survey 2024: എന്‍ഡിഎയ്ക്ക് വന്‍ വിജയം പ്രവചിച്ച് ന്യൂസ് എക്‌സ്
 
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ന്യൂസ് എക്‌സ് - ഡി ഡൈനാമിക്‌സ് എക്‌സിറ്റ് പോള്‍ സര്‍വെ. 315 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. എന്‍ഡിഎ മുന്നണി 371 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തും. കോണ്‍ഗ്രസിനു 60 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 125 സീറ്റുകളുമാണ് ന്യൂസ് എക്‌സ് പ്രവചിക്കുന്നത്. 

News X Exit Poll Survey: പശ്ചിമ ബംഗാളില്‍ എന്‍ഡിഎ തന്നെ ! 
 
പശ്ചിമ ബംഗാളില്‍ ബിജെപി 21 സീറ്റുകള്‍ നേടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിനു 19 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചനം
 
2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നടന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലങ്ങളുമായി ഏറെക്കുറെ അടുത്ത് നില്‍ക്കുന്നതായിരുന്നു. യുപിഎ സര്‍ക്കാരിനെ പുറത്താക്കി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് 2014 ലെ എക്സിറ്റ് പോളും മോദിക്ക് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 2019 ലെ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. അതിനാല്‍ തന്നെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ജൂണ്‍ നാലിലെ വോട്ടെണ്ണലിന്റെ സൂചനയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 
 
2014 ല്‍ എന്‍ഡിഎ 336 സീറ്റുകളുമായി അധികാരത്തിലെത്തി. യുപിഎയ്ക്ക് കിട്ടിയത് 60 സീറ്റുകള്‍ മാത്രം. ഇതില്‍ ബിജെപിക്ക് തനിച്ച് 282 സീറ്റുകളുമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു. 2014 ലെ എക്സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 340 സീറ്റുകളും യുപിഎയ്ക്ക് 70 സീറ്റുകളുമാണ് ന്യൂസ് 24-ചാണക്യ പ്രവചിച്ചത്. എന്‍ഡിഎയ്ക്ക് 289 സീറ്റും യുപിഎയ്ക്ക് 101 സീറ്റുകളുമാണ് ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വെ 2014 ല്‍ പ്രവചിച്ചത്. സിഎന്‍എന്‍ ഐബിഎന്‍-സി.എസ്.ഡി.എസ് സര്‍വെ, എന്‍ഡിടിവി-ഹന്‍സ റിസര്‍ച്ച് സര്‍വെ, ഇന്ത്യ ടുഡെ-സിസറോ സര്‍വെ എന്നിവയെല്ലാം 2014 ല്‍ എന്‍ഡിഎയ്ക്ക് 270 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരുന്നു. 
 
2019 ലേക്ക് എത്തിയപ്പോള്‍ എല്ലാ എക്സിറ്റ് പോള്‍ സര്‍വെകളും മോദിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചു. അതേപടി സംഭവിക്കുകയും ചെയ്തു. 352 സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡെ - ആക്സിസ് സര്‍വെ പ്രവചിച്ചത്. എന്‍ഡിഎയ്ക്ക് 350 സീറ്റുകള്‍ ഉറപ്പെന്നായിരുന്നു ന്യൂസ് 24-ടുഡെയ്ക്ക് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ടൈംസ് നൗ-വിഎംആര്‍ സര്‍വെ എന്‍ഡിഎയ്ക്ക് 306 സീറ്റുകളും ഇന്ത്യ ടിവി-സിഎന്‍എക്സ് സര്‍വെ 300 സീറ്റുകളും പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 353 സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തി. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

തിരുവനന്തപുരത്ത് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പത്തുപേര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments