Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lok Sabha Election 2024, Kerala Polling Live Updates: കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി

കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്

Lok Sabha Election 2024, Kerala Polling Live Updates: കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി

WEBDUNIA

, വെള്ളി, 26 ഏപ്രില്‍ 2024 (08:05 IST)
Lok Sabha Election 2024, Kerala Polling Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടിങ് ആരംഭിച്ചു. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളം വിധിയെഴുതുന്നത്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ പിന്നിട്ടു. വൈകീട്ട് ആറ് വരെ വോട്ട് ചെയ്യാന്‍ സാധിക്കും. രണ്ടാം ഘട്ടമായ ഇന്ന് മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കും. 
 
കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. 2.77 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്തെ വോട്ടിങ് കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്താകെ 1800 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. 
 
ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനു ബൂത്തുകള്‍ക്ക് പുറമേ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ബൂത്ത് പിടിത്തം, പണവിതരണം, കള്ളവോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. സംസ്ഥാനത്ത് വോട്ടെടുപ്പ് പ്രമാണിച്ച് ഇന്ന് പൊതു അവധിയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകം. വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാവേരി കാളിങ് മൂവ്‌മെന്റിന്റെ' ഭാഗമായി സമതലങ്ങളില്‍ കുരുമുളക് കൃഷിയില്‍ പരിശീലനം നല്‍കുന്നു.