Lok Sabha Election Exit Poll 2024 Live: കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം, എല്‍ഡിഎഫ് തകരും, ബിജെപി അക്കൗണ്ട് തുറക്കും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
യുഡിഎഫ് 15 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്ന് ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍
Publish Date: Sat, 01 Jun 2024 (19:30 IST)
Updated Date: Sat, 01 Jun 2024 (19:34 IST)
Lok Sabha Election Exit Poll 2024 Live: കേരളത്തില്‍ എല്‍ഡിഎഫിന് വന്‍ തകര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 2019 നു സമാനമായി യുഡിഎഫ് കേരളത്തില്‍ വന്‍ നേട്ടമുണ്ടാക്കുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും വിവിധ ഏജന്‍സികള്‍ പ്രവചിച്ചു. കേരളത്തിലെ 20 സീറ്റുകളില്‍ 17 മുതല്‍ 18 വരെ നേടി യുഡിഎഫ് നേടുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ സര്‍വെ എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫിന് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ, ബിജെപി രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
യുഡിഎഫ് 15 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്ന് ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍. എല്‍ഡിഎഫിന് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളും എന്‍ഡിഎയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകളും ന്യൂസ് 18 മെഗാ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
കേരളത്തില്‍ എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റ് നേടിയേക്കാമെന്ന് എബിപി-സി വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വെ. യുഡിഎഫ് 17 മുതല്‍ 19 സീറ്റുകള്‍ വരെ നേടിയേക്കാം. എല്‍ഡിഎഫിന് പൂജ്യം സീറ്റെന്നും എബിപി-സി വോട്ടര്‍ സര്‍വെ പ്രവചിക്കുന്നു.