Webdunia - Bharat's app for daily news and videos

Install App

പ്രിയങ്കയുടെ വാഹനത്തിൽ കയറാൻ 22.5 ലക്ഷം വാങ്ങി, കയറ്റിയില്ല: ആത്മാർഥതയോടെ പെരുമാറിയത് സുധാകരൻ മാത്രം: പത്മജ

WEBDUNIA
തിങ്കള്‍, 11 മാര്‍ച്ച് 2024 (17:05 IST)
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പത്മജ വേണുഗോപാല്‍. നിയമസഭാ തിരെഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ പ്രിയങ്കയുടെ വാഹനത്തില്‍ കയറാനായി തന്റെ കയ്യില്‍ നിന്നും 22.5 ലക്ഷം രൂപ വാങ്ങിയതായും തന്നെ വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ പറയുന്നു. കെ സുധാകരന്‍ മാത്രമാണ് തന്നോട് കോണ്‍ഗ്രസില്‍ ആത്മാര്‍ഥതയോടെ പെരുമാറിയിട്ടുള്ളുവെന്നും പത്മജ വ്യക്തമാക്കി.
 
ഡിസിസി പ്രസിഡന്റ് എം പി വിന്‍സെന്റാണ് പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ കയറാനായി തന്റെ കയ്യില്‍ നിന്നും 22.5 ലക്ഷം വാങ്ങിയതെന്ന് പറയുന്നു. കാശ് തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തെരെഞ്ഞെടുപ്പ് സമയത്ത് എന്തും പേടിക്കണമല്ലോ എന്ന് കരുതി പണം ഞാന്‍ നല്‍കി. പ്രിയങ്ക ഏത് വഴിയിലൂടെ വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. കെ സുധാകരന്‍ മാത്രമാണ് ആത്മാര്‍ഥതയോടെ ന്നോട് പെരുമാറിയത്. സുധാകരേട്ടനെ വിട്ടുപോന്നപ്പോള്‍ മാത്രമാണ് മനസൊന്ന് ആടിയത്. ഏട്ടനെന്ന നിലയില്‍ മാത്രം കെ മുരളീധരനെ ഇഷ്ടമാണ്. ഇത്രകാലം കൂടെയുണ്ടായിട്ടും എനിക്ക് കെ മുരളീധരനെ മനസിലാക്കാനായിട്ടില്ല.
 
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വോട്ടടക്കം തനിക്ക് കഴിഞ്ഞ തവണ തൃശൂരില്‍ നിന്നും ലഭിച്ചെന്നും എന്നാല്‍ ഒപ്പമുള്ളവരാണ് കാലുവാരിയതെന്നും തന്നെ പരാജയപ്പെടുത്തിയവര്‍ മുരളീധരനെയും തോല്‍പ്പിക്കുമെന്നും പത്മജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments