Webdunia - Bharat's app for daily news and videos

Install App

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അമേഠിക്കൊപ്പം റായ് ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേയും ഉടന്‍ പ്രഖ്യാപിക്കും

WEBDUNIA
ശനി, 27 ഏപ്രില്‍ 2024 (10:28 IST)
Rahul Gandhi: രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കാന്‍ ധാരണയായി. ഉത്തരേന്ത്യയില്‍ നിന്ന് ഉറപ്പായും രാഹുല്‍ ജനവിധി തേടണമെന്ന് എഐസിസി നേതൃത്വം തീരുമാനമെടുത്തു. വയനാട് മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നതിനാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതി അമേഠിയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം എന്ന നിലപാടിലായിരുന്നു എഐസിസി. ഇന്നലെയാണ് കേരളത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഇന്നോ നാളെയോ ആയി രാഹുല്‍ അമേഠിയില്‍ എത്തും. തുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനവും നടക്കും. 
 
അമേഠിക്കൊപ്പം റായ് ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേയും ഉടന്‍ പ്രഖ്യാപിക്കും. പ്രിയങ്ക ഗാന്ധിയാകും റായ് ബറേലിയില്‍ സ്ഥാനാര്‍ഥിയാകുക. അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളെ എഐസിസി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. 
 
അതേസമയം തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുലും പ്രിയങ്കയും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് വിവരം. മാത്രമല്ല അമേഠിയില്‍ മത്സരിച്ചു ജയിച്ചാല്‍ രാഹുല്‍ വയനാട് മണ്ഡലം ഉപേക്ഷിക്കും. അങ്ങനെ വന്നാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments