Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ramya Haridas: 'രമ്യ ജയിക്കുമോ എന്ന് സംശയമാണ്' സ്ഥാനാര്‍ഥിയെ മാറ്റണമെന്ന നിലപാടില്‍ ആലത്തൂരിലെ കോണ്‍ഗ്രസ്; തിരിച്ചടിയായത് രാധാകൃഷ്ണന്റെ വരവ്

കഴിഞ്ഞ തവണത്തെ പോലെ അനായാസം ജയിക്കുന്ന സാഹചര്യമല്ല ഇപ്പോള്‍ മണ്ഡലത്തില്‍ ഉള്ളതെന്നും എംപി എന്ന നിലയില്‍ രമ്യയുടെ പ്രകടനം ശരാശരി മാത്രമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പൊതുവെ ഉള്ള അഭിപ്രായം

Ramya Haridas, K Radhakrishnan, Lok Sabha Election 2024, Lok Sabha Election News 2024, Lok Sabha Election 2024 News Malayalam, Lok Sabha Election, Kerala Lok Sabha Election 2024, Webdunia Malayalam

WEBDUNIA

, ശനി, 2 മാര്‍ച്ച് 2024 (07:50 IST)
Ramya Haridas: ആലത്തൂരില്‍ രമ്യ ഹരിദാസ് മത്സരിച്ചാല്‍ ജയസാധ്യത കുറവാണെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വം. മന്ത്രിയും ജനകീയ സിപിഎം നേതാവുമായ കെ.രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ രമ്യയുടെ സാധ്യതകള്‍ അടഞ്ഞെന്നാണ് ആലത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ തവണത്തെ പോലെ അനായാസം ജയിക്കുന്ന സാഹചര്യമല്ല ഇപ്പോള്‍ മണ്ഡലത്തില്‍ ഉള്ളതെന്നും എംപി എന്ന നിലയില്‍ രമ്യയുടെ പ്രകടനം ശരാശരി മാത്രമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പൊതുവെ ഉള്ള അഭിപ്രായം. രമ്യക്ക് പകരം മറ്റ് ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ നേതൃത്വവും ആഗ്രഹിക്കുന്നു. 
 
എന്നാല്‍ എല്ലാ സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്ന എഐസിസി നിലപാട് തിരിച്ചടിയായിരിക്കുകയാണ്. സിറ്റിങ് എംപിമാര്‍ അതാത് മണ്ഡലങ്ങളില്‍ വീണ്ടും ജനവിധി തേടണമെന്ന് എഐസിസി നേതൃത്വം ഉറച്ച നിലപാടിലാണ്. 

 
ലോക്സഭയില്‍ ആലത്തൂരിന് വേണ്ടി സംസാരിക്കാന്‍ രമ്യക്ക് കാര്യമായി സാധിച്ചിട്ടില്ല. മാത്രമല്ല സംഘപരിവാറിനെതിരെ രാഷ്ട്രീയ പ്രസ്താവന നടത്താന്‍ പോലും രമ്യ തയ്യാറായിട്ടില്ല. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ആലത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍. 
 


2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ജയിച്ചത്. അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ രമ്യക്ക് സാധിച്ചു. സിപിഎം സ്ഥാനാര്‍ഥിയായ പി.കെ.ബിജുവായിരുന്നു രണ്ടാം സ്ഥാനത്ത്. ഇത്തവണ കെ.രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ സിപിഎമ്മിന് പുറത്തുനിന്നുള്ള നിഷ്പക്ഷ വോട്ടുകളും എല്‍ഡിഎഫിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് വിലയിരുത്തല്‍. രാധാകൃഷ്ണന്റെ ജനകീയതയെ മറികടക്കാന്‍ രമ്യക്ക് സാധിക്കുമോ എന്ന കാര്യത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vandebharat : കേരളത്തിലേക്ക് മൂന്നാം വന്ദേഭാരത് ഉടൻ, എറണാകുളം- ബെംഗളുരു സർവീസിന് സാധ്യത