Vadakara Lok Sabha Election 2024 Prediction: വടകരയില്‍ ടീച്ചര്‍ക്ക് അനായാസ ജയമോ? ഷാഫി 'ഷോ' തിരിച്ചടിയാകും; സാധ്യത ഫിഫ്റ്റി-ഫിഫ്റ്റി !

2019 ല്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച മണ്ഡലമാണ് വടകര

WEBDUNIA
ശനി, 20 ഏപ്രില്‍ 2024 (11:39 IST)
KK Shailaja and Shafi parambil

Vadakara Lok Sabha Election 2024 Prediction: കേരളത്തില്‍ ശക്തമായ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വടകര. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് വടകരയില്‍ മത്സരം. അതേസമയം ബിജെപി പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തിലെ ജയപരാജയങ്ങളെ സ്വാധീനിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും യുഡിഎഫ് സ്ഥാനാര്‍ഥിയായി എംഎല്‍എ ഷാഫി പറമ്പിലും മത്സരിക്കുന്നു. സി.ആര്‍.പ്രഫുല്‍ കൃഷ്ണയാണ് ബിജെപിക്കായി മത്സരിക്കുന്നത്. 
 
2019 ല്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച മണ്ഡലമാണ് വടകര. 2009 ലും 2014 ലും യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം. ഇരു മുന്നണികള്‍ക്കും നാല് ലക്ഷത്തില്‍ ഏറെ വോട്ടുകള്‍ ഉറപ്പുള്ള മണ്ഡലം. നിലവിലെ സാഹചര്യത്തില്‍ വിജയസാധ്യത ഇരു മുന്നണികള്‍ക്കും തുല്യമാണ്. തുടക്കത്തില്‍ ശൈലജ ടീച്ചര്‍ക്കായിരുന്നു വടകരയില്‍ ആധിപത്യം. എന്നാല്‍ ഷാഫിയുടെ വരവോടെ കാര്യങ്ങള്‍ യുഡിഎഫിനും അനുകൂലമായി തുടങ്ങി. 
 
ബിജെപി ഇത്തവണ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചാല്‍ വടകരയില്‍ എല്‍ഡിഎഫിനാണ് ജയസാധ്യത. ആര് ജയിച്ചാലും 5,000 ത്തിനും 15,000 ത്തിനും ഇടയിലായിരിക്കും ഭൂരിപക്ഷം. കഴിഞ്ഞ തവണ കെ.മുരളീധരന്‍ യുഡിഎഫിനായി അഞ്ചേകാല്‍ ലക്ഷം വോട്ടുകളാണ് വടകരയില്‍ പിടിച്ചത്. എന്നാല്‍ ഇത്തവണ അത്ര വലിയ രീതിയില്‍ വോട്ട് സ്വന്തമാക്കാന്‍ യുഡിഎഫിന് സാധിക്കില്ല. മുസ്ലിം വോട്ടുകള്‍ വടകരയില്‍ നിര്‍ണായകമാകും. മുസ്ലിം വോട്ടുകള്‍ എങ്ങോട്ട് ഏകീകരിക്കപ്പെടുന്നുവോ ആ മുന്നണി വടകരയില്‍ ജയിച്ചു കയറും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നും അതിജീവിതയ്ക്കൊപ്പം, അപ്പീൽ നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കെ കെ ശൈലജ

പിഎഫിൽ മാതാപിതാക്കൾ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

ദിലീപിനെതിരെ നടന്നത് കള്ളക്കേസ്, സീനിയർ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് ബി രാമൻ പിള്ള

ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്‍കി

അടുത്ത ലേഖനം
Show comments