Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Gandhi: അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം?

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ അമേഠിയില്‍ നിന്നും വയനാട്ടില്‍ നിന്നും മത്സരിച്ചിരുന്നു

Rahul gandhi

WEBDUNIA

, വ്യാഴം, 11 ഏപ്രില്‍ 2024 (10:22 IST)
Rahul gandhi

Rahul Gandhi: അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ്. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം മതി അമേഠിയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ മത്സരിക്കുന്നുണ്ട്. അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയതെന്ന പ്രചരണം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം. 
 
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ അമേഠിയില്‍ നിന്നും വയനാട്ടില്‍ നിന്നും മത്സരിച്ചിരുന്നു. വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് തേറ്റു. അമേഠിയില്‍ തോല്‍വി ഭയന്നാണ് കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്ക് രാഹുല്‍ എത്തിയതെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി പരിഹസിച്ചിരുന്നു. അത്തരം വിമര്‍ശനങ്ങളും പരിഹാസങ്ങളും ഒഴിവാക്കാന്‍ അമേഠിയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കുകയാണ് നല്ലതെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. 
 
അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മേയ് മൂന്ന് വരെ സമയമുണ്ട്. ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. കേരളത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമേഠിയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കാന്‍ മറ്റൊരു കാരണം ഇതാണ്. അതേസമയം സ്മൃതി ഇറാനി തന്നെയായിരിക്കും ഇത്തവണയും അമേഠിയില്‍ ജനവിധി തേടുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha election 2024: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും പെയ്ഡ് ന്യൂസും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി