Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയുടെ കൈയില്‍ 100 പവനിലേറെ സ്വര്‍ണം, സ്വന്തമായി എട്ട് വാഹനങ്ങള്‍; ഭാര്യക്കും മക്കള്‍ക്കും 90 ലക്ഷത്തിന്റെ സ്വര്‍ണം !

സുരേഷ് ഗോപിക്ക് നാല് കോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം

Suresh Gopi, BJP, Lok Sabha Election 2024, BJP, Lok Sabha News

WEBDUNIA

, വെള്ളി, 5 ഏപ്രില്‍ 2024 (11:35 IST)
തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 100 പവനിലേറെ സ്വര്‍ണം സുരേഷ് ഗോപിയുടെ കൈയിലുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1025 ഗ്രാം സ്വര്‍ണം. ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവും രണ്ട് മക്കളുടെ പേരിലായി 36 ലക്ഷം രൂപ വരുന്ന സ്വര്‍ണവുമുണ്ട്. 
 
40,000 രൂപയാണ് കൈയിലുള്ളത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും ഏഴ് ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട്/ബോണ്ട് എന്നിവയുമുണ്ട്. പോസ്റ്റ് ഓഫീസില്‍ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകള്‍ പറയുന്നു. ഏഴ് കേസുകളും സ്ഥാനാര്‍ഥിയുടെ പേരിലുണ്ട്. 
 
സുരേഷ് ഗോപിക്ക് നാല് കോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023-24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. രണ്ട് മക്കളുടെ പേരില്‍ മൂന്ന് കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപയുടെ മൂല്യമുള്ള സ്വത്തുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും തിരുനല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപ വിവിധ ബാങ്കുകളില്‍ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയില്‍ വെളിപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha election 2024: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 290 സ്ഥാനാര്‍ത്ഥികള്‍, സൂക്ഷ്മ പരിശോധന ഇന്ന്