Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാംഗ്ലൂര്‍ ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം; ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ ബ്രൗസിംഗും 50 എംബി ഡാറ്റയും!

ബാംഗ്ലൂര്‍ ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം; ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ ബ്രൗസിംഗും 50 എംബി ഡാറ്റയും!
ബാംഗ്ലൂര്‍ , ശനി, 25 ജനുവരി 2014 (16:38 IST)
PRO
PRO
സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതി ഇന്ത്യയുടെ ഐടി ആസ്ഥാനമായ ബാംഗ്ലൂരിന് സ്വന്തം. മധ്യ ബാംഗ്ലൂരിലെ എംജി റോഡിലാണ് സൗജന്യ വൈഫൈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ പദ്ധതി നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് കര്‍ണാടക ഐടി വകുപ്പിന്റെ ലക്‍ഷ്യം.

സൗജന്യ വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് പദ്ധതിക്ക് പിന്നില്‍.

സുരക്ഷിതമായ രീതിയില്‍ വൈഫൈ സൗകര്യം നല്‍കാനാണ് ശ്രമമെന്ന് കര്‍ണാടക ഐടി വകുപ്പ് സെക്രട്ടറി ശ്രീവാസ്വ കൃഷ്ണ പറഞ്ഞു. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ലഭ്യമാകും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള ഇടങ്ങളില്‍ എച്ച്ഡി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈഫൈക്കൊപ്പം നിരവധി അപ്ലിക്കേഷനുകളും ലഭ്യമാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam