ഒ രാജഗോപാല്‍ തിരുവനന്തപുരത്തും കെ സുരേന്ദ്രന്‍ കാസര്‍ഗോഡും മത്സരിക്കും!
തിരുവനന്തപുരം , വ്യാഴം, 23 ജനുവരി 2014 (12:38 IST)
ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുളള പ്രാഥമികചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍തിരുവനന്തപുരത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കാസര്‍കോടും മത്സരിക്കുമെന്ന് വിവിധമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തന്നെയാണ് തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷന്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മഹിളാമോര്‍ച്ച പ്രസിഡന്‍റും ഉള്‍പ്പെടെ 16 അംഗ തിരഞ്ഞെടുപ്പ് സമിതിയാണ് രൂപവത്കരിച്ചിരിക്കുന്നത്.മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഈ കാര്യം യോഗതീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ച ബിജെപി പ്രസിഡന്‍റ് വി. മുരളീധരന്‍ നിഷേധിച്ചു.
Follow Webdunia malayalam