തെരഞ്ഞെടുപ്പ് ജോലിക്കാര്‍ക്ക് വോട്ട് സൌകര്യം ഉറപ്പ് വരുത്തുന്നു
കണ്ണൂര്‍ , വ്യാഴം, 20 മാര്‍ച്ച് 2014 (13:20 IST)
തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന മുഴുവനാളുകള്‍ക്കും പോസ്റ്റല്‍ വോട്ട്, ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി വോട്ടു ചെയ്യുന്നതിനുള്ള സൗകര്യങ്ങളുള്ളതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുക. ഇവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ബൂത്തിലോ പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഏത് ബൂത്തിലോ വോട്ട് ചെയ്യാം. മറ്റ് പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ നിയോഗിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റാണ് നല്‍കുക.തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് മുഖേനയും ഇലക്ഷന്‍ ഡ്യൂട്ടിക്കായി ഏര്‍പ്പെടുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് ആര്‍ടിഒ മുഖേനയും പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Follow Webdunia malayalam