Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായി മമ്മൂട്ടിയെ വിളിച്ചു, ഇന്നസെന്‍റ് സ്ഥാനാര്‍ത്ഥി!

മമ്മൂട്ടി
, വ്യാഴം, 6 മാര്‍ച്ച് 2014 (16:10 IST)
PRO
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ആരെ നിര്‍ത്തണമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ മനസിലാണ് ചലച്ചിത്രതാരം ഇന്നസെന്‍റിന്‍റെ മുഖം ആദ്യം തെളിഞ്ഞത്. ഇന്നസെന്‍റിനെ മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ ആ വഴിക്ക് കാര്യങ്ങള്‍ നീക്കാന്‍ തീരുമാനമായി. എന്നാല്‍ ഒരു സംശയം ബാക്കിയുണ്ടായിരുന്നു. ഇന്നസെന്‍റ് മത്സരിക്കാന്‍ തയ്യാറാകുമോ?

ഇന്നസെന്‍റിന്‍റെ മനസറിയാന്‍ പിണറായി വിജയന്‍ നിയോഗിച്ചത് സാക്ഷാല്‍ മമ്മൂട്ടിയെയാണ്. മമ്മൂട്ടി ഇക്കാര്യം ഇന്നസെന്‍റിന്‍റെ മുമ്പില്‍ അവതരിപ്പിച്ചു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയുമൊക്കെ അഭിപ്രായം ചോദിച്ചറിഞ്ഞ ഇന്നസെന്‍റിന് പ്രധാനമായും സിനിമാ രംഗത്തെ മൂന്നുപേരുടെ അഭിപ്രായം ചോദിക്കേണ്ടതുണ്ടായിരുന്നു. ആരൊക്കെയാണവര്‍? അത് അടുത്ത പേജില്‍.

അടുത്ത പേജില്‍ - അവര്‍ പച്ചക്കൊടി കാണിച്ചു!

webdunia
PRO
നടന്‍‌മാരായ മോഹന്‍ലാല്‍, ദിലീപ്, ഇടവേളബാബു എന്നിവരോടായിരുന്നു ഇന്നസെന്‍റിന് ഇക്കാര്യം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നത്. താരങ്ങളും സുഹൃത്തുക്കളും എന്നതിലുപരി അവര്‍ ‘അമ്മ’ സംഘടനയുടെ ഭാരവാഹികളുമാണ്. ഇടവേള ബാബു സ്വന്തം നാട്ടുകാരന്‍ കൂടിയാണ്. ഈ മൂന്നുപേരും പൂര്‍ണമായ പിന്തുണ അറിയിച്ചതോടെയാണ് മത്സരിക്കാന്‍ തയ്യാറെന്ന മറുപടി ഇന്നസെന്‍റ് മമ്മൂട്ടിക്കും പിണറായിക്കും നല്‍കിയത്.

അടുത്ത പേജില്‍ - അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ഇന്നസെന്‍റ് മത്സരിക്കുമോ?

webdunia
PRO
അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ സി പി എമ്മിന്‍റെ സ്ഥാനാര്‍ത്ഥിയായി ഇന്നസെന്‍റ് മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. എന്നാല്‍ ‘ഇടതുസ്വതന്ത്രന്‍’ എന്ന നിലയില്‍ മത്സരിക്കാനാണ് ഇന്നസെന്‍റിന് താല്‍പ്പര്യം. അദ്ദേഹത്തിന്‍റെ അഭിപ്രായം മാനിക്കാന്‍ സി പി എം തയ്യാറായിട്ടുണ്ടെന്നാണ് അറിയുന്നത്. 1979ല്‍ ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലിലേക്ക്‌ മത്സരിച്ച്‌ വന്‍ ഭൂരിപക്ഷത്തോടെ ഇന്നസെന്‍റ് വിജയിച്ചിരുന്നു.

നിലവില്‍ യു ഡി എഫിന്‍റെ കെ പി ധനപാലനാണ് ചാലക്കുടി എം പി. ധനപാലനെ തന്നെയായിരിക്കും യു ഡി എഫ് ഇത്തവണയും കളത്തിലിറക്കുക എന്നാണ് റിപ്പോര്‍ട്ട്. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം.

അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം ചികിത്സയിലായിരുന്ന ഇന്നസെന്‍റ് ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്. ഇന്നസെന്‍റ് കേന്ദ്രകഥാപാത്രമായി അടുത്തിടെയെത്തിയ ‘മാന്നാര്‍ മത്തായി സ്പീക്കിംഗ് 2’ ഭേദപ്പെട്ട വിജയം നേടിയിരുന്നു.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam