Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാവേലിക്കരയില്‍ ഇത്തവണ സോളാര്‍ ആയുധമാക്കാന്‍ ഇടതുപക്ഷം

മാവേലിക്കരയില്‍ ഇത്തവണ സോളാര്‍ ആയുധമാക്കാന്‍ ഇടതുപക്ഷം
മാവേലിക്കര , ചൊവ്വ, 4 ഫെബ്രുവരി 2014 (15:55 IST)
PRO
മധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പെരുമ പേറുന്ന മാവേലിക്കര മണ്ഡലത്തില്‍ കൂടുതലും വോട്ടര്‍മാരും കര്‍ഷകരും ഇടത്തരക്കാരുമാണ് കൂടാതെ സംവരണമണ്ഡലമെന്ന് പ്രത്യേകതയും മാവേലിക്കരയ്ക്ക് മാത്രം സ്വന്തം.

പുനര്‍നിര്‍ണയത്തിനുശേഷം രൂപംകൊണ്ട മാവേലിക്കരയില്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍‍‍, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

എന്നാല്‍ തുടര്‍ച്ചയായി മത്സരിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കെല്ലാം അറിയാമെന്നത് കേന്ദ്രതൊഴില്‍ സഹമന്ത്രിവരെയായ കൊടിക്കുന്നില്‍ സുരേഷിനും അതോടൊപ്പം സോളാര്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ തങ്ങളുടെ നാലു സീറ്റുകളിലൊന്നായ മാവേലിക്കരയില്‍ ശുഭപ്രതീക്ഷയിലാണു സിപിഐയും.

മാവേലിക്കരയില്‍ ‌എല്‍ഡി‌എഫ് സ്ഥാനാര്‍ഥിയായി മുന്‍ എം പി ചെങ്ങറ സുരേന്ദ്രന്‍, മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ദേവകി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, കെആര്‍ വിശ്വഭംരന്‍, കഴിഞ്ഞതവണ മത്സരിച്ച ആര്‍ എസ്‌ അനില്‍ എന്നിവരാണു പരിഗണനയില്‍.

സിപിഐ യിലെ ആര്‍ എസ്‌ അനിലിനോട് കഴിഞ്ഞ തവണ കൊടിക്കുന്നില്‍ സുരേഷിന് കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. ആര്‍ എസ് അനിലിനെക്കാള്‍ 48,240 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചത്.

പക്ഷേ എതിര്‍പക്ഷം ഇത്ത‌വണ കൊടിക്കുന്നില്‍ സുരേഷിനെതിരേയുള്ള സോളാര്‍ വിവാദം മാവേലിക്കര സംവരണ മണ്ഡലത്തില്‍ പ്രയോജനപ്പെടുത്തുമോയെന്നതാണ് ഇത്തവണ നിര്‍ണായകമാകുന്നത്.

സോളാര്‍ വിവാദവും മറ്റും പരിഗണിക്കപ്പെട്ടാല്‍ മറ്റുസ്ഥാനാര്‍ഥികളായി കെപിസിസി വക്താവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറി എന്‍ കെ സുധീര്‍
കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ പി വി ശ്രീനിജന്‍ എന്നിവരെയും പരിഗണിച്ചേക്കാം.

എല്‍‌ഡി‌എഫ് പക്ഷത്ത് രണ്ടുതവണ കൊല്ലം ജില്ലാപഞ്ചായത്തു പ്രസിഡന്റായ കെ ദേവകി മികച്ച ഭരണാധികാരിയെന്ന നിലയില്‍ പ്രശസ്തയാണ്. മുന്‍ മന്ത്രി പി ജെ രാഘവന്റെ മകനായ ആര്‍ എസ് അനിലിനെയും ചെങ്ങറ സുരേന്ദ്രനെയും കെആര്‍ വിശ്വഭംരനെയും എല്‍‌ഡി‌എഫ് സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്നവരും മണ്ഡലത്തില്‍ കടുത്തമത്സരം നടത്താന്‍ കഴിവുള്ളവരുമാണ്.

Share this Story:

Follow Webdunia malayalam