കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തി അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ ഞായറാഴ്ച നടന്ന ആം ആദ്മി പാര്‍ട്ടി റാലി. ആയിരക്കണക്കിനാളുകള്‍ അമേഠിയിലെ റാലിയില്‍ പങ്കെടുക്കാനെത്തി.
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന എഎപി നേതാവും കവിയുമായ കുമാര്‍ ബിശ്വാസാണ് റാലിക്ക് നേതൃത്വം നല്‍കിയത്.കുടുംബാധിപത്യത്തിനും അഴിമതിക്കെതിരെയുമാണ് പോരാട്ടമെന്ന് കുമാര്‍ ബിശ്വാസ് പറഞ്ഞു.
റാലിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് യുപി നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ രംഗത്തെത്തി. അമേഠിയിലേക്കുള്ള യാത്രാമധ്യേ കുമാര്‍ ബിശ്വാസിന് നേരെ കരിങ്കൊടി കാണിക്കുകയും വാഹനങ്ങളില്‍ കറുത്ത പെയിന്റ് ഒഴിക്കുകയും ചെയ്തു.
മുമ്പ് കുമാര്‍ ബിശ്വാസ് നടത്തിയ മതപരമായ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പ്രതിഷേധം. എന്നാല്‍ ആസൂത്രിതമായ പ്രതിഷേധമാണിതെന്നും പരാമര്‍ശങ്ങളില്‍ താന്‍ നേരത്തെ ഖേദം അറിയിച്ചതായും കുമാര്‍ ബിശ്വാസ് വ്യക്തമാക്കി.
2004ല്‍ 3,90,179 വോട്ട് നേടിയ രാഹുല്‍ 2,90,853വോട്ടിനാണ് ജയിച്ചത് . 2009ല്‍ വോട്ട് നേടിയ രാഹുല്‍ 3,70,198 വോട്ട് നേടിയിരുന്നു. അമേഠിക്ക് പുറമെ കര്‍ണാടകയിലെ ചിക്കമാംഗഌര്‍ മണ്ഡലത്തില്‍ നിന്നും രാഹുല്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.