Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പന്മാർ കറുപ്പ് വസ്ത്രം ധരിക്കുന്നതിനു പിന്നില്‍ !

Makara Vilakku Special
, വ്യാഴം, 11 ജനുവരി 2018 (18:12 IST)
അയ്യപ്പസ്വാമിയെ ദർശിക്കാൻ പോകുമ്പോളും പല ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു ആചാരമാണ് ഭക്തർ കറുപ്പ് വസ്ത്രം അണിയണമെന്നത്. അയ്യപ്പന്മാർ ഇത്തരത്തിൽ കറുത്ത വസ്ത്രം മാത്രം അണിയുന്നതിന് പിന്നിലും പല കാരണങ്ങളുണ്ട്. എന്തെല്ലാമാണ് അതെന്ന് നോക്കാം.
 
അഗ്നിയുടെ പ്രതീകമായാണ് അയ്യപ്പന്മാർ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നത്. അഗ്നിവര്‍മമെന്നാണ് കറുപ്പ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിച്ചാല്‍ താന്‍ ഈശ്വരന് തുല്യമാണെന്നാണ് സങ്കല്‍പ്പം. സ്വയം അഗ്നിയായി മാറാനാണ് ഓരോ ഭക്തനും ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. 
 
നാം ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ മനസ്സിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെയാണ് അയ്യപ്പഭക്തര്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണമെന്ന് പറയുന്നത്. ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ അഗ്നിയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഓരോ ഭക്തനും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ ഈശ്വര തുല്യനാകുമെന്നും ആചാര്യന്മാര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമഭാവനയുടെ ഇരിപ്പിടമായ ശബരിമല !