അടുത്ത ‘ഡാവിഞ്ചി കോഡ്’ എന്നുവരും?

ശനി, 24 സെപ്‌റ്റംബര്‍ 2016 (21:20 IST)
ഇന്‍ഫെര്‍ണോ കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായിരിക്കുന്നു. ഡാന്‍ ബ്രൌണിന്‍റെ അടുത്ത ത്രില്ലറിനായി കാത്തിരിക്കുകയാണ് വായനക്കാര്‍. എന്നാല്‍ അതേക്കുറിച്ച് സൂചനകള്‍ പോലും നല്‍കാന്‍ അദ്ദേഹം തയ്യാറല്ല. ഡാവിഞ്ചി കോഡിന്‍റെ മാസ്മരിക വായനാനുഭവം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് നീളുമ്പോള്‍ മുന്‍‌കൂട്ടി പറയാതെ ഒരു ദിവസം അത് സംഭവിക്കുമെന്ന് ലോകമെങ്ങുമുള്ള വായനക്കാര്‍ പ്രതീക്ഷിക്കുന്നു.
 
അപ്രതീക്ഷിതവും ആഹ്ലാദകരവുമായ ആ നടുക്കത്തിന് മനസുകൊണ്ട് സജ്ജരായിക്കഴിഞ്ഞവരുടെ ഇടയിലേക്ക് അടുത്തുവരാന്‍ പോകുന്നത് സിംബോളജി പ്രൊഫസര്‍ റോബര്‍ട്ട് ലാംഗ്‌ഡണ്‍ തന്നെയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ അടുത്ത ലാംഗ്‌ഡനെ അവതരിപ്പിക്കാന്‍ തനിക്കൊട്ടും ധൃതിയില്ല എന്ന് ഡാന്‍ ബ്രൌണ്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ ഉന്മേഷത്തിനായി എന്ത് കഴിക്കണം ?