Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്തു ചെയ്യണമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു'

'എന്തു ചെയ്യണമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു'
തിരുവനന്തപുരം , ശനി, 19 നവം‌ബര്‍ 2011 (16:55 IST)
നാം എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഫെര്‍ഗല്‍ കീന്‍ പറഞ്ഞു. ഹേ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ടിവി അവതാരക അനിത ആനന്ദുമായുള്ള സംഭാഷണത്തിലാണ് കീന്‍ ഇങ്ങനെ പറഞ്ഞത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലെ അവസാന നാളുകളിലെ ശക്തമായ സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ റോഡ് ഓഫ് ബേണ്‍സ്: ദ സീജ് ഓഫ് കോഹിമ 1944 എന്ന കഥയിലൂടെ കീന്‍ അവതരിപ്പിക്കുന്നത്. ഈ സംഘര്‍ഷങ്ങളുടെ ഭാഗമായാണ് 1944ലെ കോഹിമ യുദ്ധവും തുടര്‍ന്ന് ടെന്നീസ് കോര്‍ട്ട് യുദ്ധവും അരങ്ങേറിയതെന്ന് പറയുന്നു.

കോഹിമയില്‍ നടന്ന യുദ്ധം ജപ്പാന്‍ സൈന്യത്തിനെതിരെ ബ്രിട്ടീഷ് സൈന്യത്തിന് ലഭിച്ച തുറുപ്പ് ചീട്ടായാണ് കീന്‍ നോക്കിക്കാണുന്നത്. ജാപ്പനീസ് ജനറല്‍ ബില്‍ സ്ലിം ആണ് ഈ കഥയിലെ മുഖ്യ കഥാപാത്രം. മറ്റുള്ളവരെ അപേക്ഷിച്ച് സ്ലിമ്മിനെ മനുഷ്യത്വമുള്ളയാളായാണ് കീന്‍ അവതരിപ്പിക്കുന്നത്. ഒരു സൈനികന് വേണ്ട പ്രധാന ഗുണം ക്ഷമിക്കാനുള്ള കഴിവാണ്. ഒരു സൈനികന്‍ നേരിടുന്ന കഠിനമായ പ്രതിസന്ധികളെ ഈ കഥയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കീന്‍ പറഞ്ഞു. തന്റെ കഥയിലെ പ്രസക്തമായ ഒരു ഭാഗം വായിച്ചുകേള്‍പ്പിച്ച് വിവരിച്ച കീന്‍ സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു.

Share this Story:

Follow Webdunia malayalam