വായനയുടെ വഴിയിലെ വിളക്കുമരം - പി എന്‍ പണിക്കര്‍

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (14:46 IST)
സാക്ഷരത, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയിലൂടെ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലെ വികസനത്തിനു നേതൃത്വം നല്‍കിയിട്ടുള്ള പിഎന്‍ പണിക്കരുടെ ഓര്‍മ്മയിലാണ് ഇന്ന് കേരളം. മലയാളത്തിന് ചെയ്ത സംഭാവനകളെ മാനിച്ച്‌ എല്ലാവര്‍ഷവും പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകന്‍ കൂടിയായ പി എന്‍ പണിക്കര്‍ മലയാളികള്‍ക്ക്‌ വായനയുടെ വഴികാട്ടിയാണ്‌. 
 
അദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചാണ്‌ പുസ്തക പ്രേമികള്‍ നന്ദി അറിയിക്കുന്നത്‌. ഇതോടനുബന്ധിച്ച്‌ എല്ലാവര്‍ഷവും ഒരാഴ്ച വായനാ വാരമായി ആചരിക്കുന്നു.
 
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി. ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ്‌ പില്‍ക്കാലത്ത്‌ സനാതന ധര്‍മ വായനശാലയായി പ്രസിദ്ധമായത്‌. 
 
സനാതന ധര്‍മവായനശാലയുടെയും പി കെ മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ്‌ 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്‌. 
 
സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ സര്‍ക്കാരില്‍ നിന്നും അനുമതി നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. "വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക" എന്ന മുദ്രാവാക്യവുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്‍കി.
 
ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആ സ്ഥാനത്തുനിന്ന്‌ വിരമിച്ചു. അനൗപചാരിക വിദ്യാഭ്യാസവികസനത്തിനും പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ്‌ റിഡേഴ്‌സ്‌ സെന്ററിന്റെ ഓണററി എക്സിക്യൂട്ടീവ്‌ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 
 
കാന്‍ഫെഡ്‌ ന്യൂസ്‌, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. 1995 ജൂണ്‍ 19ന്‌ പി എന്‍ പണിക്കര്‍ അന്തരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളിക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്ന പതിവുണ്ടോ? ചര്‍മ്മത്തിനു നന്നല്ല

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ശൈത്യകാലത്ത് പുരുഷന്മാര്‍ രാത്രിയില്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട്, വൃക്ക തകരാറിന്റെ സൂചനയാണോ

കിടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഉറങ്ങിപ്പോകാറുണ്ടോ, അത്ര നല്ലതല്ല!

എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ, ടെന്‍ഷന്‍ കുറയാത്തതുകൊണ്ടാണ്!

അടുത്ത ലേഖനം
Show comments