സുധാകര്‍ മംഗളോദയം: ജനഹൃദയങ്ങള്‍ കീഴടക്കിയ എഴുത്തുകാരന്‍

ഗേളി ഇമ്മാനുവല്‍
വെള്ളി, 17 ജൂലൈ 2020 (19:45 IST)
മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. മനോരമ ആഴ്‌ചപ്പതിപ്പ്, മംഗളം തുടങ്ങിയ വാരികകളിലൂടെ വായനക്കാരുടെ ഇഷ്‌ട എഴുത്തുകാരനായി മാറിയ സുധാകര്‍ മംഗളോദയം അനവധി നോവലുകള്‍ രചിച്ചിട്ടുണ്ട്. പി പത്‌മരാജന്‍റെ ത്രില്ലര്‍ സിനിമയായ ‘ഒരു കരിയിലക്കാറ്റുപോലെ’ സുധാകര്‍ മംഗളോദയത്തിന്‍റെ കഥയെ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. നന്ദിനി ഓപ്പോള്‍, വസന്തസേന തുടങ്ങിയ സിനിമകളും സുധാകറിന്‍റെ കഥകളില്‍ നിന്നുണ്ടായതാണ്. 
 
നന്ദിനി ഓപ്പോള്‍, ഈറന്‍ നിലാവ്, നിറമാല, ഓട്ടുവള, ചാരുലത, വെളുത്ത ചെമ്പരത്തി, ഒറ്റക്കൊലുസ്, ചിറ്റ, കാവടിച്ചിന്ത്, കനകച്ചിലങ്ക, കിളിവാതില്‍, പ്രിയേ ചാരുശീലേ, പെണ്‍‌മക്കള്‍, നോക്കൂ ഇവിടെ ഞാന്‍ തനിച്ചാണ്, ഒരു ശിശിരരാവില്‍ തുടങ്ങിയ നോവലുകള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചതാണ്. ഈ നോവലുകളില്‍ പലതും പിന്നീട് ടി വി പരമ്പരകളായും മാറി.
 
വൈക്കത്തിനടുത്ത് വെള്ളൂര്‍ ആണ് സുധാകര്‍ മംഗളോദയത്തിന്‍റെ സ്വദേശം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

അടുത്ത ലേഖനം
Show comments