അഴീക്കോടിനെ കാണാന്‍ മമ്മൂട്ടിയെത്തി!
തൃശ്ശൂര്‍ , ഞായര്‍, 25 ഡിസംബര്‍ 2011 (14:55 IST)
തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിനെ നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. സംവിധായകന്‍ ഷാജി കൈലാസും മമ്മൂട്ടിയ്ക്കൊപ്പം ആശുപത്രിയില്‍ എത്തി. തന്നെ ‘നക്ഷത്രങ്ങളുടെ രാജകുമാരന്‍‘ എന്ന് ആദ്യമായി വിളിച്ചത് അഴീക്കോട് മാഷാണെന്ന് മമ്മൂട്ടി ഓര്‍ത്തു. തൃശൂര്‍ വച്ചായിരുന്നു അത്. അഴീക്കോടിന് വേണ്ടി മക്കയില്‍ നിന്നുള്ള 'സംസം' ജലവുമായാണ് ഗള്‍ഫിലെ വ്യവസായപ്രമുഖന്‍ എം എ യൂസഫലി ആശുപത്രിയില്‍ എത്തിയത്. സംസം ജലം അദ്ദേഹം അഴീക്കോടിന് നല്‍കി. ഒപ്പം അതിന്റെ സവിശേഷതകളും ചരിത്രപശ്ചാത്തലവും വിവരിച്ചു കൊടുത്തു. ആവശ്യമെങ്കില്‍ അഴീക്കോടിന്റെ ചികിത്സയ്ക്കായി വിദേശത്തുനിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ തയ്യാറാണെന്നും എം എ യൂസഫലി അറിയിച്ചു.
Follow Webdunia malayalam