മലയാളത്തില്‍ ഇന്ന് സജീവമായിരിക്കുന്ന സാഹിത്യമേഖല ചെറുകഥയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഖ്യാനശൈലിയിലും പ്രമേയത്തിലും പുതുരീതികള്‍ സ്വീകരിക്കുന്നു മലയാള ചെറുകഥ. ആ നിരയിലേക്ക് ഒരു ‘പുതുകഥ’ കൂടി - പ്രശോഭ് കെ പി എഴുതിയ ഇക്കോസള്‍ഫാന്‍.
ഉത്തരാധുനികതയും കാല്‍പ്പനികതയും ഒരേസമയം സമ്മേളിക്കുന്ന കഥപറച്ചിലാണ് പ്രശോഭ് ഇക്കോസള്‍ഫാനില്‍ സ്വീകരിച്ചിരിക്കുന്നത്. കറുത്തഹാസ്യം വളരെ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു ഈ കഥയില്‍.
ക്ലൈമാക്സില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ‘തലതിരിഞ്ഞ്’ പറഞ്ഞുതുടങ്ങുന്ന ഈ രീതി പുതുമയല്ലെങ്കിലും ഇക്കോസള്‍ഫാനില്‍ അത് ശ്രദ്ധേയ ആഖ്യാനമായി മാറുന്നുണ്ട്. കഥപറച്ചിലിന്റെ രസച്ചരട് മുറിഞ്ഞുപോകാതെ സൂക്ഷിക്കാന്‍ പ്രശോഭിനാകുന്നു.
ഇരുപത്തിമൂന്നുകാരനായ പ്രശോഭ് വളരെ കുറച്ചു കഥകളേ എഴുതിയിട്ടുള്ളുവെങ്കിലും അവയില്‍ മിക്കതും ശ്രദ്ധേയമാണ്. പൊന്നുവയ്ക്കുംകല്ല്, മൂന്നാമത്തെ രുചിയുടെ രണ്ടാമത്തെ തിരുത്ത്, ഈസോപ്പ് കഥ, പച്ചഞരമ്പുകള്‍, ഇലക്ഷന്‍ ഡ്യൂട്ടി എന്നിവ. കര്‍ക്കടോത്തി എന്ന തിരക്കഥയും ഈ പയ്യന്നൂരുകാരന്‍ എഴുതിയിട്ടുണ്ട്. എ കെ പി സി ടി കഥാപുരസ്കാരം , ബാങ്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ കഥാപുരസ്കാരം, മീഡിയ കണ്‍ട്രിവൈഡിന്റെ ലോഹിതദാസ് പുരസ്കാരം തുടങ്ങിയവ പ്രശോഭിന് ലഭിച്ചിട്ടുണ്ട്.