Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുത്തിന്‍റെ കുലപതിക്ക് 80

എഴുത്തിന്‍റെ കുലപതിക്ക് 80
, തിങ്കള്‍, 15 ജൂലൈ 2013 (15:50 IST)
PRO
മലയാള സാഹിത്യ രംഗത്തെ സൂര്യതേജസിന്, എം ടിക്ക് എണ്‍പതാം പിറന്നാള്‍. മലയാളികളുടെ ഹൃദയത്തില്‍ തൂലികയിലൂടെ ഇടം നേടിയ മഹാനായ എഴുത്തുകാരന് ആഘോഷങ്ങളുടെ നിറപ്പകിട്ടില്ലാതെയാണ് ഈ ജന്‍‌മദിനവും കടന്നുപോകുന്നത്. എങ്കിലും ചില പ്രമുഖരും ആരാധകരും എഴുത്തുകാരുമൊക്കെ എം ടിക്ക് ആശംസകളുമായി വീട്ടിലെത്തി.

എണ്‍പത്‌ കഴിഞ്ഞിട്ടും മലയാളികളുടെ മനസില്‍ എം ടിക്ക് ചെറുപ്പമാണ്‌. കഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയും മലയാളികളുമായി ഹൃദയസംവാദം നടത്തുന്ന അപൂര്‍വ്വ പ്രതിഭ എണ്‍പതിന്‍റെ നിറവിലും എഴുത്തിന്‍റെ പുതിയ സ്വപ്നങ്ങളിലാണ്.

കാല്‍പനികമായ അന്തര്‍ധാരയും ആധുനികമായ അവബോധവും ഭാഷയിലും ശില്‍പത്തിലും സ്വീകരിച്ച സൂക്ഷ്മതയും ആണ്‌ എം ടിയുടെ നോവലുകളേയും കഥകളെയും മലയാളിക്ക് പ്രിയങ്കരമാക്കിയത്‌. നവോത്ഥാന പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയ്ക്കാണ്‌ അവയുടെ സ്ഥാനം. തകരുന്ന സാമൂഹിക സ്ഥാപനങ്ങള്‍, വ്യക്തിയുടെ ഏകാന്തത തുടങ്ങിയവയാണ്‌ എം ടിയുടെ അടിസ്ഥാന പ്രമേയങ്ങള്‍. നിളാതീരത്തെ ഗ്രാമജീവിതം പ്രിയപശ്ചാത്തലവും.

ജീവിതരേഖ

മാടത്ത്‌ തെക്കേപ്പാട്ട്‌ വാസുദേവന്‍നായര്‍ പൊന്നാനി താലൂക്കില്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ 1933 ജൂലൈ 15ന്‌ ജനിച്ചു. അച്ഛന്‍ ടി നാരായണന്‍ നായര്‍, അമ്മ അമ്മാളു അമ്മ.

മലമക്കാവ്‌ എലിമെ‍ന്‍ററി സ്ക്കൂള്‍, കുമരനല്ലൂര്‍ ഹൈസ്ക്കൂള്‍, പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1953 ല്‍ ബിഎസ്സ്സി (കെമസ്‌ട്രി) ബിരുദം.

അധ്യാപകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ആദ്യത്തെ കഥ 1948ല്‍ പ്രസിദ്ധപ്പെടുത്തി. 1956 മുതല്‍ 1968 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ സഹപത്രാധിപര്‍, പിന്നെ പ്രധാന പത്രാധിപര്‍. 1981ല്‍ വിരമിച്ചു. വീണ്ടും 1988 മുതല്‍ മാതൃഭൂമി പീരിയോഡിക്കല്‍സ്‌ എഡിറ്റര്‍. 1989ല്‍ വിരമിച്ചു.

ആദ്യകഥ 'വിഷുക്കൈനേട്ടം' 1948ല്‍ ചിത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചു. ആദ്യനോവല്‍ 'പാതിരാവും പകല്‍വെളിച്ചവും' മലയാളമാസികയിലും ആദ്യ പുസ്തകം 'രക്തം പുരണ്ട മണല്‍ത്തരികള്‍' 1953ല്‍ പാലക്കാട്‌ കലാരാധകസംഘവും പ്രസിദ്ധീകരിച്ചു. 1996 ജൂണ്‍ 22ന്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാല ഓണററി ഡി. ലിറ്റ്‌ ബിരുദം നല്‍കി ആദരിച്ചു.

പുരസ്കാരങ്ങള്‍

1955 ല്‍ എം ടി വാസുദേവന്‍നായര്‍ ജ്ഞാനപീഠ പുരസ്ക്കരം നേടുന്ന നാലാമത്തെ മലയാളിയായി. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കായിരുന്നു പുരസ്കാരം.

'നാലുകെട്ട്‌', 'സ്വര്‍ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നീ കൃതികള്‍ക്ക്‌ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 'കാല'ത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 'വാനപ്രസ്ഥ'ത്തിന്‌ ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. 'രണ്ടാമൂഴ'ത്തിന്‌ വയലാര്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്‌.

എംടി സവിധാനം ചെയ്ത ചലച്ചിത്രങ്ങളായ നിര്‍മ്മാല്യവും കടവും ഒരു ചെറുപുഞ്ചിരിയും നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി. നിര്‍മ്മാല്യം മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്‍റിന്‍റെ സ്വര്‍ണ്ണ മെഡല്‍ നേടി.

അദ്ദേഹത്തിന്റെ തിരക്കഥകളായ ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, പഞ്ചാഗ്നി, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, അമൃതംഗമയ, പെരുന്തച്ചന്‍, സുകൃതം, തീര്‍ഥാടനം എന്നിവയ്ക്ക്‌ സംസ്ഥാന - ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു.

നിര്‍മ്മാല്യം, കടവ്‌, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം എന്നിവയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു.

കൃതികള്‍

നോവല്‍

പാതിരാവും പകല്‍വെളി ച്ചവും 1957
നാലുകെട്ട്‌ 1958
അറബിപ്പൊന്ന്‌ (എന്‍ പി മുഹമ്മദിനൊപ്പം) 1960
അസുരവിത്ത്‌ 1962
മഞ്ഞ്‌ 1964
കാലം 1969
വിലാപയാത്ര 1978
രണ്ടാമൂഴം 1984
വാരാണസി 2002

കഥ

രക്തം പുരണ്ട മണ്‍ തരികള്‍ 1953
വെയിലും നിലാവും 1954
വേദനയുടെ പൂക്കള്‍ 1955
നിെ‍ന്‍റ ഓര്‍മ്മയ്ക്ക്‌ 1956
ഓളവും തീരവും 1957
ഇരുട്ടിന്‍റെ ആത്മാവ്‌ 1957
കുട്ട്യേടത്തി 1964 നഷ്ടപ്പെട്ട ദിനങ്ങള്‍ 1960
ബന്ധനം 1963
പതനം 1966
കളിവീട്‌ 1966
വാരിക്കുഴി 1967
തെരഞ്ഞെടുത്തകഥകള്‍ 1968
ഡാര്‍-എസ്‌ സലാം 1978
അജ്ഞാതെ‍ന്‍റ ഉയരാ‍ത്ത സ്മാരകം 1973
അഭയം തേടി വീണ്ടും 1978
സ്വര്‍സ്സം തുറക്കുന്ന സമയം 1980
വാനപ്രസ്ഥം 1992
ഷെര്‍ലക്‌ 1998

തിരക്കഥ

മുറപ്പെണ്ണ്‌
പകല്‍ക്കിനാവ്
ഇരുട്ടിന്‍റെ ആത്മാവ്‌
നഗരമേ
നിഴലാട്ടം
ഓളവും തീരവും
വിത്തുകള്‍
കുട്ട്യേടത്തി
മാപ്പുസാക്ഷി
നിര്‍മാല്യം
പാതിരാവും പകല്‍‌വെളിച്ചവും
കന്യാകുമാരി
ബന്ധനം
നീലത്താമര
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
ഓപ്പോള്‍
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍
വളര്‍ത്തുമൃഗങ്ങള്‍
തൃഷ്ണ
വാരിക്കുഴി
മഞ്ഞ്
ആരൂഢം
വെള്ളം
ഉയരങ്ങളില്‍
അക്ഷരങ്ങള്‍
അടിയൊഴുക്കുകള്‍
ആള്‍ക്കൂട്ടത്തില്‍ തനിയെ
അനുബന്ധം
ഇടനിലങ്ങള്‍
രംഗം
ഋതുഭേദം
അഭയം തേടി
കൊച്ചുതെമ്മാടി
അമൃതം ഗമയ
ഉത്തരം
ആരണ്യകം
താഴ്വാരം
മിഥ്യ
വേനല്‍ക്കിനാവുകള്‍
കടവ്
സദയം
പരിണയം
വൈശാലി
ഒരു വടക്കന്‍ വീരഗാഥ
പഞ്ചാഗ്നി
പെരുന്തച്ചന്‍
നഖക്ഷതങ്ങള്‍
സുകൃതം
അടിയൊഴുക്കുകള്‍
ദയ
ഒരു ചെറുപുഞ്ചരി
എന്ന്‌ സ്വന്തം ജാനകിക്കുട്ടിയ്ക്ക്‌
തീര്‍ഥാടനം
പഴശ്ശിരാജ
ഏഴാമത്തെ വരവ്

യാത്രാവിവരണം

മനുഷ്യര്‍ നിഴലുകള്‍ 1966
ആള്‍ക്കൂട്ടത്തില്‍ തനിയെ 1972
വന്‍കടലിലെ തുഴവള്ളക്കാര്‍ 1998

ബാലസാഹിത്യം

മാണിക്യക്കല്ല്‌ 1961
ദയ എന്ന പെണ്‍കുട്ടി 1987
തന്ത്രക്കാരി 1993

നാടകം

ഗോപുരനടയില്‍ 1980

വിവര്‍ത്തനം

ജീവിതത്തിന്‍റെ ഗ്രന്ഥത്തില്‍ എഴുതിയത്‌
വിവ: എന്‍. പി. മുഹമ്മദ് ‌- എം. ടി. വാസുദേവന്‍നായര്‍

ഉപന്യാസം

കാഥികന്‍റ പണിപ്പുര 1963
ഹെമിങ്ങ്‌വെ - ഒരു മുഖവുര 1964
കാഥികെ‍ന്‍റ കല 1984
കിളിവാതിലിലൂടെ 1992
ഏകാകികളുടെ ശബ്ദം 1997
രമണീയം ഒരു കാലം 1998
വാക്കുകളുടെ വിസ്മയം 2000

Share this Story:

Follow Webdunia malayalam