എഴുത്തുകാര്‍ക്ക് പേടിയുണ്ടെന്ന് സക്കറിയ, പേടിക്കുന്നില്ലെന്ന് പ്രിയനന്ദനന്‍!
, ബുധന്‍, 16 മെയ് 2012 (17:50 IST)
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ പേടിക്കുകയും മടിക്കുകയും ചെയ്യുന്നതായി സക്കറിയ. എന്നാല്‍ ഇത്തരം നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു പേടിയുമില്ലെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. സമൂഹത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളോടും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് സാഹിത്യകാരന്‍ സുസ്മേഷ് ചന്ദ്രോത്ത്. സ്ഥാനമാനങ്ങള്‍ ലഭിക്കാതിരിക്കുമോ എന്ന പേടിമൂലമാണ് ചിലര്‍ പ്രതികരിക്കാത്തതെന്ന് എം എന്‍ കാരശ്ശേരി.ഭയം കൊണ്ടാണ് പ്രതികരിക്കാത്തതെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ പ്രസ്താവനയോടുള്ള പ്രതികരണമായി ഒരു ടി വി ചാനലിനോടാണ് സാംസ്കാരികപ്രവര്‍ത്തകര്‍ ഇങ്ങനെ പറഞ്ഞത്.“സി പി എമ്മിനെ അനുസരിച്ച് ജീവിച്ചാല്‍ സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയും എന്ന് ചില എഴുത്തുകാര്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിണങ്ങുമോ എന്ന് പല എഴുത്തുകാര്‍ക്കും ഭയമുണ്ട്” - സക്കറിയ പറഞ്ഞു.“എതിര്‍ക്കുന്നവരെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലാന്‍ മടിയില്ലാത്ത പാര്‍ട്ടിയായി സി പി എം മാറി. പേടിയുണ്ടെന്ന ചുള്ളിക്കാടിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു” - സക്കറിയ വ്യക്തമാക്കി.എന്നാല്‍, സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുക പതിവാണെന്നും എല്ലാ സംഭവങ്ങളോടും എഴുത്തുകാരന്‍ പ്രതികരിക്കണമെന്ന വാദം ശരിയല്ലെന്നും സുസ്മേഷ് ചന്ദ്രോത്ത് അഭിപ്രായപ്പെട്ടു. അതേസമയം, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് സാമൂഹ്യപ്രതിബദ്ധതയുണ്ടാകണമെന്നും അനീതികളോട് പ്രതികരിക്കാന്‍ മടിക്കരുതെന്നും പ്രിയനന്ദനന്‍ പറഞ്ഞു. പ്രതികരിച്ചു എന്നതുകൊണ്ട് എന്തെങ്കിലും സ്ഥാനമോ പദവിയോ നഷ്ടമാകുന്നു എങ്കില്‍ താന്‍ അത് കാര്യമാക്കുന്നില്ലെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി.
Follow Webdunia malayalam