Article Malayalam Articles %e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4 %e0%b4%b9%e0%b4%be%e2%80%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82 107100500081_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചത്ത ഹാ‍സ്യം

സഞ്ജയന്‍
, വെള്ളി, 5 ഒക്‌ടോബര്‍ 2007 (17:53 IST)
FILEFILE

സഞ്ജയന്‍,ഇ.വി.കൃഷ്‌ണപിള്ള,ബഷീര്‍,വി.കെ.എന്‍,വിജയന്‍,മുണ്ടൂ‍ര്‍ കൃഷ്‌ണന്‍‌കുട്ടി ‍..മലയാള ഹാസ്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ ഈ സാഹിത്യകാരന്മാര്‍ക്ക് പിന്‍‌ഗാമികള്‍ ഇല്ലാതെ പോയത് സമകാലിന മലയാള സാഹിത്യത്തിലെ ഒരു ദുരന്തമായിരിക്കാം.

ദുരന്തങ്ങളിലും കെടുതികളിലും അന്ന് മലയാളി ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാലും ഇവര്‍ മലയാളിയെ ചിരിപ്പിച്ച് ചിന്തിപ്പിച്ചു. സവര്‍ണര്‍ക്കിടയിലും കീഴാളര്‍ക്കിടയിലും ഹാസ്യത്തിന് ശക്തമായ വേരോട്ടം ഉണ്ടായിരുന്നു.

ഇവരുടെ കാലശേഷം മലയാള ഹാസ്യ സാഹിത്യം ചത്ത പോലെയാണ്..ഗൌരവമാ‍യ ഹാസ്യം ഇന്ന് കൈക്കാര്യം ചെയ്യുന്നത് മാധ്യമങ്ങളാണ്.പനച്ചി(മലയാള മനോരമ),ഇന്ദ്രന്‍(മാതൃഭൂമി),സഞ്ജയന്‍(മാധ്യമം ആഴ്‌ചപ്പതിപ്പ്) എന്നിവര്‍ രാഷ്‌ട്രീയ രംഗത്തെ സ്ഥിതിവിശേഷങ്ങളിലേക്കാണ് കൂടുതലും ഇറങ്ങി ചെല്ലാറ്.

ഭാവനയിലെ ഹാസ്യത്തിന് ഇവിടെ പ്രസക്തി കുറവാണ്. ചരിത്രപരമായ, സാമൂഹികപരമായ അവസ്ഥകളിലേക്ക് ഇറങ്ങി ചെന്നവരായിരുന്നു വിജയന്‍,വി.കെ.എന്‍ മുതലായവര്‍.ഇന്ന് മലയാളിക്ക് ഇഷ്‌ടം മിന്നി മറയുന്ന ഹാസ്യത്തെയാണ്..അത് എന്നും ഓര്‍ക്കണമെന്ന ആഗ്രഹമൊന്നുമില്ല.

തൊഴില്‍ ഇടങ്ങളില്‍,വിദ്യാലയങ്ങളില്‍ നടക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പല രൂപത്തിലും ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍ അവയ്ക്ക് ഒരു ഭൂമിക ഇല്ലാത്തതാണ് പ്രശ്‌നം. ഒരു സ്‌റ്റേജില്‍ വന്ന് ഹാസ്യം പറഞ്ഞ് പോകുന്ന പ്രതീതിയാണ് ഇത്തരം ഹാസ്യ ശിശുക്കള്‍ നല്‍കുന്നത്. നവരസങ്ങളില്‍ ഉള്ള ഭാവമാണെങ്കിലും ഏതു മേഖലയിലും ഹാസ്യം പറയുന്നവരെ താഴ്‌ത്തി കെട്ടുവാനാണ് നമ്മള്‍ക്ക് ഇഷ്‌ടം(നായനാര്‍ക്ക് എതിരെ അങ്ങനെയുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു).

മലയാളിയുടെ സാമൂഹിക ജീവിതത്തില്‍ ഇപ്പോഴും ഹാസ്യ അനുഭവങ്ങള്‍ ഒരു പാട് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഹാസ്യം ചെയ്യുന്നവനെ രണ്ടാം കിടക്കാരനായി കാണുവാനാണ് നമ്മള്‍ക്ക് ഇഷ്‌ടം.വലിഞ്ഞു മുറുകിയുള്ള ജീവിത അവസ്ഥകളിലൂടെ മാത്രം സഞ്ചരിക്കുന്ന യുവകഥാകൃത്തുകള്‍ക്കിടയില്‍ നര്‍മ്മത്തിന്‍റെ കുളിര്‍മ വിതറുന്ന ശ്രീബാല കെ മോനോനെ പോലെയുള്ളവരും ഉണ്ട്.

എല്ലാറ്റിലും ഗൌരവം ദര്‍ശിക്കണമെന്ന പാശ്ചാത്യ സ്വഭാവം നമ്മളിലേക്കും പടര്‍ന്നു കയറിയിരിക്കുന്നു. മിക്കി മൌസിനും ഡൊണാള്‍ഡ് ഡക്കിനും പകരം ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ജിഗ്‌സോ പസിലും തോക്കുകളും മാത്രമാണ് മാതാപിതാക്കള്‍ വാങ്ങി കൊടുക്കാറ്.

കമ്പ്യൂട്ടറും മൊബൈല്‍ ഫോണും നമ്മളെ കൂടുതല്‍ യാന്ത്രികരാക്കിയിരിക്കുന്നു. അപസര്‍പ്പക നോവലുകള്‍ സ്റ്റഫ് ഉള്ളവന് പറ്റിയതല്ലെന്ന് വിചാരിക്കുന്ന മലയാളി ഹാസ്യ രചനകളെയേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഷാദം,വിഷാദം മാത്രം ആഗ്രഹിക്കുന്നവരായി നമ്മള്‍ മാറി കൊണ്ടിരിക്കുന്നു.

കളിയാക്കലിന് ഒരു രാഷ്‌ട്രീയമുണ്ട്.മാറ്റം ആഗ്രഹിക്കുന്ന രാഷ്‌ട്രീയം. അതു കൊണ്ടാണല്ലോ ചാര്‍ലി ചാപ്ലിന്‍ ഗ്രേറ്റ് ഡിറ്റനേറ്ററെന്ന ചിത്രത്തിലൂടെ ഹിറ്റ്‌ലറെ കളിയാക്കിയത്. ഹാസ്യത്തിനു വേണ്ടിയുള്ള ഹാസ്യം ഇപ്പോള്‍ സിനിമ എസ്.എം.എസ് തുടങ്ങിയവയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ വിദ്വഷത്തിന്‍റെ അംശം അതില്‍ വേണ്ടുവോളം കാണുവാന്‍ സാധിക്കും. ഒരാളുടെ പ്രവൃത്തികള്‍ ഉണ്ടാക്കുന്ന അനന്തരഫലങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ കഴിയാത്തതു മൂലമാണ് വ്യക്തികളെ തേജാവധം ചെയ്യുന്ന ഹാസ്യം ഉണ്ടാകുന്നത്.

Share this Story:

Follow Webdunia malayalam