'ഞാന്‍ അഴീക്കോടിന്റെ കാമുകി' വിലാസിനി ടീച്ചര്‍ എഴുതുന്നു!
കോഴിക്കോട് , ചൊവ്വ, 31 ജനുവരി 2012 (15:06 IST)
സുകുമാര്‍ അഴീക്കോടിന്‍റെ പ്രണയിനിയായിരുന്ന വിലാസിനി ടീച്ചര്‍ ആത്‌മകഥയെഴുതുന്നു. ‘ഞാന്‍ അഴീക്കോടിന്റെ കാമുകി' എന്നാണ് പുസ്തകത്തിന്‍റെ പേര്. മാതൃഭൂമി ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്.ഈ പുസ്തകത്തിലെ രണ്ട് അധ്യായങ്ങള്‍ പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്. അഴീക്കോടുമായുള്ള പ്രണയവും പുനഃസമാഗമവും വെളിപ്പെടുത്തുന്ന രണ്ട് അധ്യായങ്ങളാണ് ആഴ്ചപ്പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Follow Webdunia malayalam