ടി പി മരിച്ച ദിവസം കുടിക്കാന്‍ തോന്നി, ബോധം മറയും വരെ...
കോഴിക്കോട് , വെള്ളി, 20 ജൂലൈ 2012 (12:48 IST)
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം മാഹിയിലെ ഏതെങ്കിലും ചീപ്പ് ബാറില്‍ പോയിരുന്നു ബോധം മറയുവോളം കുടിക്കാനാണ് തനിക്ക് തോന്നിയതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പാര്‍ട്ടി ഏതാണെങ്കിലും താന്‍ അതിനൊപ്പം ഒരിക്കലും ഉണ്ടാകില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.കോഴിക്കോടന്‍ സാഹിത്യവേദി സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍.പലരും കരുതുന്നതുപോലെ ഞാന്‍ ഒരു ഭീരുവല്ല. എന്നാല്‍ ചിലര്‍ പറയുന്ന സമയത്ത് അവര്‍ക്ക് താല്‍പ്പര്യമുള്ള രീതിയില്‍ പ്രതികരിക്കാനും കഴിയില്ല. രക്തസാക്ഷികളുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല എന്ന് കണ്ണൂരില്‍ വച്ച് ഞാന്‍ പറഞ്ഞിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ അധ്യക്ഷപദവിയില്‍ ഇരിക്കെ, സി പി എം കോര്‍പ്പറേറ്റ് വഴിയിലേക്ക് പോകുന്നു എന്ന് വിമര്‍ശിച്ചിട്ടുണ്ട് - എം മുകുന്ദന്‍ വ്യക്തമാക്കി.
Follow Webdunia malayalam