Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോംയാസ് പുരസ്കാരം അക്കിത്തത്തിനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കും

ടോംയാസ് പുരസ്കാരം അക്കിത്തത്തിനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കും
തൃശൂര്‍ , ചൊവ്വ, 25 ഒക്‌ടോബര്‍ 2011 (16:54 IST)
PRO
PRO
സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്ന വി എ കേശവന്‍ നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ടോംയാസ് പുരസ്കാരത്തിന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെയും തെരഞ്ഞെടുത്തു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാളത്തിലെ പ്രമുഖകവിയായ അക്കിത്തത്തിന് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂരപ്പന്‍ അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം, വള്ളത്തോള്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, സഞ്ജയന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ അവാര്‍ഡ്, അബുദാബി അവാര്‍ഡ്, ദേശീയ കബീര്‍ പുരസ്‌കാരം, ആശാന്‍ പ്രൈസ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ, വളക്കിലുക്കം, വെണ്ണക്കല്ലിന്റെ കഥ, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, കരതലാമലകം, ബലിദര്‍ശനം, ദേശസേവിക, ഉണ്ണിക്കിനാവുകള്‍, ഒരു കുല മുന്തിരിങ്ങ, ഈ ഏടത്തി നൊണേ പറയൂ, ശ്രീമദ് ഭാഗവത വിവര്‍ത്തനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

കെ എം വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി കേരളത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്‍‌മാരില്‍ ഒരാളാണ്. ശില്പിയെന്ന നിലയിലും ശ്രദ്ധേയനാണ്. രാജാ രവിവര്‍മ്മ പുരസ്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam