Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്‌ ശത്രുരാജ്യമെന്ന പോലെ പെരുമാറുന്നു: അഴീക്കോട്

തമിഴ്‌നാട്‌ ശത്രുരാജ്യമെന്ന പോലെ പെരുമാറുന്നു: അഴീക്കോട്
തൃശൂര്‍ , വ്യാഴം, 1 ഡിസം‌ബര്‍ 2011 (10:54 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അയല്‍സംസ്ഥാനത്തോടെന്ന പോലെയല്ല തമിഴ്‌നാട്‌ കേരളത്തോട്‌ പെരുമാറുന്നതെന്ന്‌ സുകുമാര്‍ അഴീക്കോട്‌. ശത്രുരാജ്യമെന്ന പോലെയാണ്‌ തമിഴ്‌നാടിന്റെ പെരുമാറ്റമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശൂരില്‍ പ്രോഗ്രസീവ്‌ ഫോറം സംഘടിപ്പിച്ച 'മുല്ലപ്പെരിയാര്‍ കേരളത്തിനു ജലസമാധിയോ' എന്ന സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴരുടെ സംസ്കാരം വിനയത്തിന്റേതാണ്‌. പക്ഷേ മുല്ലപെരിയാര്‍ വിഷയത്തില്‍ ഉയര്‍ന്നുവരുന്നത്‌ പ്രാദേശികമായ അസഹിഷ്ണുതയാണെന്ന് അഴീക്കോട് പറഞ്ഞു‌.

കുടിവെള്ളം നല്‍കുന്നവരോട് കാണിക്കേണ്ട സമീപനമല്ല തമിഴ്‌നാടിന്റേത്‌. മുഖ്യമന്ത്രി ജയലളിത ശരിയായ നിലപാടെടുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Share this Story:

Follow Webdunia malayalam