പത്മപ്രഭാ പുരസ്‌കാരം എം കെ സാനുവിന്
കൊച്ചി , ചൊവ്വ, 11 ഒക്‌ടോബര്‍ 2011 (14:25 IST)
ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരം ഗ്രന്ഥകാരനും വാഗ്മിയുമായ പ്രൊഫ എം കെ സാനുവിന്. 55,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ പുനത്തില്‍ കുഞ്ഞബ്ദുള്ള അധ്യക്ഷനും ഡോ എസ് ശാരദക്കുട്ടി, റഫീക്ക് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് എം കെ സാനുവിനെ തെരഞ്ഞെടുത്തത്.ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് - ആശാന്‍ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യജീവിതം തുടങ്ങിയവയാണ് എം കെ സാനുവിന്റെ പ്രധാന കൃതികള്‍.
Follow Webdunia malayalam