Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാന്‍ ബുക്കര്‍ പ്രൈസ്: ജീത് തയ്യിലും പരിഗണനയില്‍

മാന്‍ ബുക്കര്‍ പ്രൈസ്: ജീത് തയ്യിലും പരിഗണനയില്‍
ന്യൂഡല്‍ഹി , വെള്ളി, 27 ജൂലൈ 2012 (11:50 IST)
PRO
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പത്മഭൂഷന്‍ ടി ജെ എസ് ജോര്‍ജിന്‍റെ മകനും നോവലിസ്റ്റും സംഗീതജ്ഞനും കവിയുമായ ജീത് തയ്യിലിന്‍റെ ഇംഗ്ലീഷ് നോവല്‍ 2012ലെ മാന്‍ ബുക്കര്‍ പ്രൈസിന് പരിഗണിക്കുന്നു. ജീത് തയ്യിലിന്‍റെ നാര്‍കോപോളിസ് എന്ന നോവലാണ് അവാര്‍ഡിന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.

145 പുസ്തകങ്ങളില്‍ നിന്നാണ് മാന്‍ ബുക്കര്‍ പ്രൈസിനുള്ള അന്തിമപട്ടിക തയ്യാറാക്കിയത്. എഴുപതുകളിലെ മുംബൈയും മയക്കുമരുന്നും മാംസവ്യാപാരവുമെല്ലാമാണ് നോവലില്‍ പരാമര്‍ശിക്കുന്നത്. റഷീദ്, ഡിം‌പിള്‍ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് മുംബൈയുടെ ചിത്രം ജീത് വരച്ചിടുന്നത്.

ജെമിനി, അപോകാലിപ്സോ, ഇംഗ്ലീഷ്, ദീസ് എറേഴ്സ് ആര്‍ കറക്ട് തുടങ്ങിയ പുസ്തകങ്ങളും ജീതിന്‍റേതായുണ്ട്. നാര്‍കോപോളിസ് ജീത് തയ്യിലിന്‍റെ ആദ്യ നോവലാണ്.

Share this Story:

Follow Webdunia malayalam