Select Your Language

Notifications

webdunia
webdunia
webdunia
webdunia

റുഷ്ദി പങ്കെടുക്കും; വീഡിയോ കോ‍ണ്‍ഫറന്‍സിംഗ് വഴി

റുഷ്ദി പങ്കെടുക്കും; വീഡിയോ കോ‍ണ്‍ഫറന്‍സിംഗ് വഴി
ജയ്പൂര് , തിങ്കള്‍, 23 ജനുവരി 2012 (14:21 IST)
PRO
PRO
ഇന്ത്യന്‍ വംശജനായ വിവാദ എഴുത്തുകാരന്‍ സല്‍മാന് റുഷ്ദി വീഡിയോ കോ‍ണ്‍ഫറന്‍സിംഗിലൂടെ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. ചൊവ്വാഴ്ച ആയിരിക്കും അദ്ദേഹം പങ്കെടുക്കുക.

ചൊവ്വാഴ്ച വൈകിട്ട് 3:45-നാണ് റുഷ്ദി വീഡിയോ കോ‍ണ്‍ഫറന്‍സിംഗ് നടത്തുക. എന്നാല്‍ 'സാത്താനിക് വേഴ്സസ്‘ എന്ന നിരോധിത പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിക്കാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തില്‍ റുഷ്ദിയെ അവഗണിച്ചുവെന്ന പരാതിയില്‍ നിന്ന് തലയൂരാനാണ് സംഘാടകര്‍ ഈ നീക്കത്തിന് മുതിര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ‘സാത്താനിക് വേഴ്സസി‘ലെ ഭാഗങ്ങള്‍ വായിച്ച നാല് സാഹിത്യകാരന്മാരോട് സാഹിത്യോത്സവ വേദിയില്‍ നിന്ന് മടങ്ങാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷാ കാരണങ്ങളാലാണ് റുഷ്ദി ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാതിരുന്നത്. റുഷ്ദി ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ വധിക്കാന്‍ മുംബൈ അധോലോകം പദ്ധതിയിടുന്നുണ്ടെന്ന് രാജസ്ഥാന്‍, മഹാരാഷ്ട്ര പോലീസ് മേധാവികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റുഷ്ദി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയത്.

Share this Story:

Follow Webdunia malayalam