ശങ്കരനാരായണന്‍ തമ്പി അവാര്‍ഡ് ഡോ എം ലീലാവതിക്ക്
തിരുവനന്തപുരം , ബുധന്‍, 19 ഒക്‌ടോബര്‍ 2011 (13:28 IST)
ശങ്കരനാരായണന്‍ തമ്പി അവാര്‍ഡ് ഡോ എം ലീലാവതിക്ക്. പതിനായിരം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയയാണ് ഡോ എം ലീലാവതി. പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ബഷീര്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.വര്‍ണ്ണരാജി, കവിതാധ്വനി, അപ്പുവിന്റെ അന്വേഷണം, സത്യം ശിവം സുന്ദരം തുടങ്ങിയവയാണ് ഡോ എം ലീലാവതിയുടെ പ്രധാനകൃതികള്‍.
Follow Webdunia malayalam