സൌദിയില്‍ സ്ത്രീകളുടെ മൃതദേഹം പുരുഷ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത് വിലക്കി
റിയാദ് , വ്യാഴം, 5 ഡിസംബര്‍ 2013 (14:20 IST)
സ്ത്രീകളുടെ മൃതദേഹങ്ങള്‍ പുരുഷ ഡോക്ടര്‍മാര്‍ പരിശോധിയ്ക്കുന്നത് സൗദി അറേബ്യ നിര്‍ത്തലാക്കി. അസുഖങ്ങള്‍ മൂലം മരിച്ചതോ കൊല്ലപ്പെട്ടതോ ആകട്ടെ സ്ത്രീ ശരീരമാണെങ്കില്‍ അവ പുരുഷന്‍മാര്‍ കാണാനോ പരിശോധിക്കാനോ ഇടവരരുതെന്നാണ് നിര്‍ദേശം. സൗദിയിലെ ശ്രേഷ്ഠനായ മത പണ്ഡിതന്‍ ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ ഷെയ്ഖ് മുഫ്തിയുടെ കത്തിനെത്തുടര്‍ന്നാണ് എല്ലാ അശുപത്രികള്‍ക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അബ്ദുള്‍ അസീസ് അല്‍ ഹുമൈദി പറഞ്ഞു.ജീവിച്ചിരുന്നാലും മരിച്ചാലും സ്ത്രീയുടെ ശരീരം ബഹുമാനിക്കപ്പെടണമെന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശമെന്ന് അധികൃതര്‍ വിശദമാക്കി.
Follow Webdunia malayalam