‘വിറ്റിനി ഹൂസ്റ്റനെ സ്വന്തമാക്കാന്‍ ലാദന്‍ ആഗ്രഹിച്ചിരുന്നു‘
വാഷിംഗ്ടണ്‍ , വെള്ളി, 17 ഫെബ്രുവരി 2012 (11:42 IST)
ഈയിടെ അന്തരിച്ച പോപ് ഗായിക വിറ്റിനി ഹൂസ്റ്റനെ വിവാഹം ചെയ്യാന്‍ കൊല്ലപ്പെട്ട അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സുഡാനീസ് എഴുത്തുകാരിയായ കോല ബൂഫ് തന്റെ ആത്മകഥയിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലോകം കണ്ട കൊടുംഭീകരന്റെ ‘ലൈംഗിക തടവുകാരി‘യായിരുന്നു താന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് ബൂഫ്.“ഹൂസ്റ്റനെ സ്വന്തമാക്കാനായി അവരുടെ ഭര്‍ത്താവ് ബോബി ബ്രൗണിനെ കൊലപ്പെടുത്താന്‍ പോലും ലാദന്‍ ആഗ്രഹിച്ചിരുന്നു. ‘താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ‘ എന്നാണ് ലാദന്‍ ഹൂസ്റ്റനെ വിശേഷിപ്പിച്ചത്. ഹൂസ്റ്റണിന്റേതായി പ്ലേബോയ് മാസികയില്‍ അടിച്ചുവന്ന ഫോട്ടോഗ്രാഫും ലാദന്റെ കൈവശം ഉണ്ടായിരുന്നു. അമേരിക്കന്‍ മണ്ണില്‍ നടത്തിയ ഭീകരാക്രമണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ ഹൂസ്റ്റന്‍ ലാദന്റെ മനസ്സില്‍ ഇടംപിടിച്ചിരുന്നു. ഹൂസ്റ്റന്‍ ഇസ്ലാമാണെന്നും അവരെ അമേരിക്കന്‍ സംസ്കാരം സ്വാധീനിച്ചതാണെന്നുമാണ് ലാദന്‍ വിശ്വസിച്ചിരുന്നത്- ബൂഫ് ആത്മകഥയിലൂടെ വ്യക്തമാക്കുന്നു.അതേസമയം ഈ കഥ ബൂഫ് കെട്ടിച്ചമച്ചതാണെന്ന വാദവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.
Follow Webdunia malayalam