Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ പഴശ്ശിരാജയ്‌ക്ക് 11 വയസ് !

കെ ആര്‍ അനൂപ്
വെള്ളി, 16 ഒക്‌ടോബര്‍ 2020 (15:56 IST)
എം ടി വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ ഒരുക്കിയ ചരിത്ര സിനിമയാണ് പഴശ്ശിരാജ. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം റിലീസ് ആയിട്ട് ഇന്നേക്ക് 11 വർഷം തികയുകയാണ്. 2009 ഒക്ടോബർ 16നാണ് ചിത്രം റിലീസ് ആയത്. പഴശ്ശിരാജയായി മമ്മൂട്ടി സിനിമയിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.
 
8 സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാര്‍ഡുകളും നേടിയ ചിത്രത്തിലെ ഓരോ രംഗങ്ങളും ഇന്നും ചലച്ചിത്രപ്രേമികളുടെ മനസ്സുകളിൽ ഉണ്ടാകും. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുവാനും ചിത്രത്തിനായി. വൻ താരനിരയും മനോഹരമായ ദൃശ്യഭംഗിയും അതിനൊരു കാരണമായി മാറി.
 
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ ശരത് കുമാർ, ജഗതി ശ്രീകുമാർ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, നെടുമുടി വേണു, കനിഹ, പത്മപ്രിയ തുടങ്ങി വൻ താരനിര തന്നെ അണിനിരന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റ ചിത്രമായും പഴശ്ശിരാജ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തി.
 
ഇളയരാജ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഇന്നും കേൾക്കാൻ കൊതിക്കുന്നവയാണ്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ശ്രദ്ധിക്കപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?

അടുത്ത ലേഖനം
Show comments