Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

നിഷ്‌കളങ്കരായി അജു വർഗീസും ലെനയും, 'സാജൻ ബേക്കറി' പുതിയ പോസ്റ്റർ

അജു വർഗീസ്

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഒക്‌ടോബര്‍ 2020 (20:02 IST)
അജു വർഗീസ് - ലെന കൂട്ടുകെട്ടിൽ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'സാജൻ ബേക്കറി സിൻസ് 1962'. സിനിമയിലെ പുതിയ പോസ്റ്റർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലെനയും അജു വർഗീസും ശാന്തരായി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സഹോദരങ്ങൾ തമ്മിൽ തല്ലുകൂടുന്ന പോസ്റ്ററുകളാണ് ഇതിനുമുമ്പ് പുറത്തുവന്നിരുന്നത്. അതിനാൽ തന്നെ ഇത്തവണ രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം അണിയറപ്രവർത്തകർ പങ്കുവെച്ചു. 
 
"ഒരുമയും സമാധാനവുമാണ് ഇരുവരുടെ മെയിൻ എന്ന് പറയാൻ പറഞ്ഞു" എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിൻറെ ഒഫീഷ്യൽ പേജിലൂടെ പോസ്റ്റർ പുറത്തുവന്നത്.
 
അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ഗണേഷ് കുമാറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുരു പ്രസാദ് എം‌ജി ഛായാഗ്രഹണവും അരവിന്ദ് മൻ‌മദൻ എഡിറ്റിംഗും നിർവഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അണ്‍‌ലോക്ക്' വരുന്നു, മം‌മ്‌തയും ചെമ്പൻ വിനോദും പ്രധാനവേഷങ്ങളിൽ