Webdunia - Bharat's app for daily news and videos

Install App

'ജീവിതത്തില്‍ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം', 4 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ സെപ്റ്റംബര്‍ 28, കുറിപ്പുമായി നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (11:06 IST)
സെന്തില്‍ കൃഷ്ണ എന്ന നടനെ ലോകം അടുത്തറിഞ്ഞത് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തിലൂടെയാണ്. ഇന്ന് സെപ്റ്റംബര്‍ 28. ചിത്രം റിലീസായി നാല് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
 
സെന്തില്‍ കൃഷ്ണയുടെ വാക്കുകളിലേക്ക്
 
സെപ്റ്റംബര്‍ 28 എന്റെ ജീവിതത്തില്‍ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം.. സിനിമ എന്ന എന്റെ സ്വപ്നങ്ങള്‍ക്ക് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയന്‍ സാറിനെ ഈ നിമിഷത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥന്‍മാര്‍ക്കും.ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛന്‍.
 
എന്റെ ഉയര്‍ച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ളഎന്റെ അമ്മ,ഭാര്യ,ചേട്ടന്മാര്‍. ബന്ധുക്കള്‍, ചങ്ക് സുഹൃത്തുക്കള്‍. എന്റെ നാട്ടുകാര്‍.ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാന്‍ അറിയാത്തതുമായ് സുഹൃത്തുക്കള്‍.
 
 റീലിസിങ് ദിവസം ഫ്‌ലെക്‌സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങള്‍ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കള്‍, മിമിക്രി, സീരിയല്‍ സിനിമ രംഗത്തെ കലാകാരന്മാരായ സുഹൃത്തുക്കള്‍, ലൊക്കേഷനില്‍ രാവിലെ ചെല്ലുമ്പോള്‍ ചിരിച്ച മുഖവുമായി ചൂട് ചായതരുന്ന പ്രോഡക്ഷനിലെ എന്റെ അനുജനമാര്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍,പ്രൊഡ്യൂസര്‍,മേക്കപ്പ്, കോസ്റ്റും, ആര്‍ട്ട്, യൂണിറ്റ്,ക്യാമറ ഡിപ്പാര്‍ട്‌മെന്റ് ,സ്‌ക്രിപ്റ്റ് റൈറ്റ്ര്‍, കോറിയിഗ്രാഫര്‍, എഡിറ്റര്‍ സാഹസംവിധായകര്‍, ഡ്രൈവേഴ്‌സ്,PRO വര്‍ക്കേഴ്‌സ്,എന്റെ സഹപ്രവര്‍ത്തകരായ ആര്‍ട്ടിസ്റ്റുകള്‍,എന്റെ തെറ്റുകുറ്റങ്ങള്‍ കണ്ട് എന്നെ എന്നും സ്‌നേഹികുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നഎന്റെ പ്രിയപ്പെട്ട പ്രേക്ഷ്‌കര്‍.എല്ലാവരെയും ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസായിട്ടു 4വര്‍ഷങ്ങള്‍ തികയുന്ന ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും പ്രതീക്ഷിച്ചുകൊണ്ട്.സ്വന്തം ശെന്തില്‍ കൃഷ്ണ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ സാല്‍മൊണെല്ല പൊട്ടിപ്പുറപ്പെട്ടു; കാരണം വെള്ളരിക്ക

റെയില്‍വേ ട്രാക്കിന് സമീപം സ്യൂട്ട്‌കേസിനുള്ളില്‍ 18കാരിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

Kerala PSC Secretariat Assistant Exam 2025: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ, ആദ്യഘട്ടം 24ന്

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

റാപ്പ് സംഗീതം എന്നാണ് പട്ടിക ജാതിക്കാരുടെ തനത് കലാരൂപമായത്. വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല

അടുത്ത ലേഖനം
Show comments