Publish Date: Tue, 24 Aug 2021 (11:39 IST)
Updated Date: Tue, 24 Aug 2021 (11:43 IST)
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സെന്തില്‍ കൃഷ്ണ. ഇന്ന് അദ്ദേഹത്തിന്റെ രണ്ടാം വിവാഹ വാര്‍ഷികമാണ്. 2019 ഓഗസ്റ്റ് 24നായിരുന്നു വിവാഹം നടന്നത്. ഭാര്യ അഖിലയ്‌ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ് താരം.
നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനുള്ളത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഇനിയും പൂര്‍ത്തിയായിട്ടില്ല.ചിരുകണ്ടനായി സെന്തില്‍ വേഷമിടുന്നു. ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ഡാര്‍ക്ക് ത്രില്ലര്‍ ഉടുമ്പ് റിലീസിന് ഒരുങ്ങുകയാണ്.